Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവെളിയങ്കോട് ഗവ....

വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി സ്കൂളിനെ മികവി​െൻറ കേന്ദ്രമാക്കാൻ നടപടി സ്വീകരിക്കും - ഇ.ടി. മുഹമ്മദ് ബഷീർ

text_fields
bookmark_border
വെളിയങ്കോട്: ഗവ. ഫിഷറീസ് എൽ.പി സ്കൂളിനെ മികവി​െൻറ കേന്ദ്രമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. തീരദേശ മേഖലയിലെ വിദ്യാലയമായതിനാൽ ഈ മേഖലയിലെയും എസ്.സി മേഖലയിലെയും പദ്ധതികൾ ഉപയോഗപ്പെടുത്തി വിദ്യാലയത്തെ മികവിലെത്തിക്കാൻ ശ്രമിക്കുമെന്നും എം.പി പറഞ്ഞു. സ്കൂൾ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. സ്കൂളിലെത്തിയ എം.പിയെ വെളിയങ്കോട് പഞ്ചായത്ത് പ്രസിഡൻറ് എം.കെ. പ്രേമജ സുധീർ, വൈസ് പ്രസിഡൻറ് കെ.കെ. ബീരാൻകുട്ടി, അംഗങ്ങളായ ബബിത നൗഫൽ, റഹ്‌മത്ത് ഹംസു, സ്കൂൾ വികസന സമിതി ചെയർമാൻ ഫാറൂഖ് വെളിയങ്കോട്, പ്രധാനാധ്യാപിക ജെസി, എം.പി. അബ്ദുല്ല ഹാജി, ടി.എ. ഹംസ, എച്ച്.എച്ച്. ഫൈസൽ എന്നിവർ സ്വീകരിച്ചു. ടി.പി. മുഹമ്മദ്, വി.കെ.എം. ഷാഫി, കെ.പി. മൊയ്തുണ്ണി, ടി.എ. മജീദ്, വി.എച്ച്. ഷംസുദ്ദീൻ എന്നിവർ എം.പിയെ അനുഗമിച്ചു. പാക്കായലില്‍നിന്ന് മണ്ണെടുത്ത് ജലം സംഭരിക്കാനുള്ള പദ്ധതി റദ്ദാക്കും തവനൂര്‍: വെള്ളാഞ്ചേരി പാക്കായലില്‍നിന്ന് മണ്ണെടുത്ത് ജലം സംഭരിക്കാനുള്ള പദ്ധതി റദ്ദാക്കാന്‍ തവനൂര്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനം. ഈ മാസം 17ന് ചേര്‍ന്ന ഭരണസമിതിയോഗമാണ് പദ്ധതി അടിയന്തരമായി റദ്ദാക്കാന്‍ തീരുമാനിച്ചതെന്ന് വിവരാവകാശ രേഖയിൽ പറയുന്നു. സി.പി.എം തവനൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത്‌ അംഗവുമായ ടി.വി. ശിവദാസി​െൻറ പരാതിയുടെ അടിസ്ഥാനത്തിലാണ് പദ്ധതി നിര്‍ത്തിവെക്കാന്‍ ഭരണസമിതി തീരുമാനിച്ചതെന്നും വിവരാവകാശ പ്രകാരം പഞ്ചായത്തിൽനിന്ന് തവനൂർ സ്വദേശിക്കു ലഭിച്ച മറുപടിയിൽ പറയുന്നു. കായലി​െൻറ മധ്യഭാഗത്തായി ഒരേക്കറോളം സ്ഥലത്ത് ആറ് മീറ്റര്‍ ആഴത്തില്‍ മണ്ണ് നീക്കം ചെയ്യാനായിരുന്നു പദ്ധതി. മണ്ണ് വന്‍ വിലയ്ക്ക് വില്‍ക്കാനും മണ്ണെടുപ്പി​െൻറ മറവില്‍ പണമുണ്ടാക്കാനുമുള്ള നീക്കമാണ് പിന്നിലെന്നും ആക്ഷേപമുയര്‍ന്നിരുന്നു. കഴിഞ്ഞവര്‍ഷം മേയിലാണ് പദ്ധതി നടപ്പാക്കാനുള്ള നടപടികളുമായി പഞ്ചായത്ത് ഭരണസമിതി മുന്നോട്ടുപോയത്. ഇതിനെതിരെ പഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങള്‍ സത്യഗ്രഹമിരുന്നിരുന്നു. പണിമുടക്ക് കഴിഞ്ഞ് ബോട്ടുകൾ കടലിലിറങ്ങി ആവോലിക്കുഞ്ഞുങ്ങളുമായി മടക്കം പൊന്നാനി: ഒരാഴ്ചത്തെ പണിമുടക്ക് കഴിഞ്ഞ് കടലിലിറങ്ങിയ മീൻപിടിത്തബോട്ടുകൾക്ക് കുഞ്ഞനാവോലികൾ ലഭിച്ചു. പൊന്നാനി തുറമുഖത്തുനിന്നും പോയ ഏതാനും ബോട്ടുകൾക്കാണ് ആവോലിക്കുഞ്ഞുങ്ങൾ ലഭിച്ചത്. മത്തിയും മാന്തളും ചില ബോട്ടുകൾക്കു ലഭിച്ചു. ഒരാഴ്ചയായി കിലോക്ക് 200 രൂപയുണ്ടായിരുന്ന അയിലയുടെ വില, ബോട്ടുകൾ കടലിലിറങ്ങിയതോടെ മാർക്കറ്റിൽ 70 രൂപയായി കുറഞ്ഞു. കുഞ്ഞനാവോലിയിൽ കറുത്തതിന് കിലോക്ക് 400 രൂപയും വെളുത്തതിന് 240 രൂപക്കുമാണ് വിറ്റഴിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story