Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജനകീയ സാംസ്കാരിക...

ജനകീയ സാംസ്കാരിക കൂട്ടായ്മ രൂപവത്കരിച്ചു

text_fields
bookmark_border
മഞ്ചേരി: മുള്ളമ്പാറയിലെ യുവതലമുറയുടെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ കലാ-കായിക ഉന്നമനം ലക്ഷ്യംവെച്ച് രൂപം നല്‍കിയ ഇന്‍സ്‌പെല്‍ ജനകീയ കൂട്ടായ്മക്ക് തുടക്കമായി. പ്രദേശത്തെ ഇരുപതിലേറെ ക്ലബുകള്‍ ഏകോപിച്ചാണ് പുതിയ കൂട്ടായ്മ രൂപവത്കരിച്ചത്. മുള്ളമ്പാറ പാട്ടങ്ങാടിയില്‍ നടന്ന ചടങ്ങില്‍ ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡൻറ് പി. ഷംസുദ്ദീന്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. മുന്‍ ഇന്ത്യന്‍ ഫുട്‌ബാള്‍ താരവും മലപ്പുറം എം.എസ്.പി െഡപ്യൂട്ടി ചീഫ് കമാൻഡൻറുമായ കുരികേശ് മാത്യു മുഖ്യാതിഥിയായിരുന്നു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രദേശത്തെ മുതിര്‍ന്ന പൗരന്മാരായ തറമണ്ണില്‍ മൊയ്തീന്‍ കുട്ടി എന്ന ടി.എം. കുട്ടി, ടി.പി. മൊയ്തീന്‍ മാസ്റ്റര്‍, വി.സി. നാരായണന്‍ കുട്ടി എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. ഇന്‍സ്‌പെല്‍ കൂട്ടായ്മ രക്ഷാധികാരികളായ പി.പി. സലീം, ബഷീര്‍ കല്ലായി, ടി.എം. ശിഹാബ്, പ്രസിഡൻറ് ടി.പി. ഷംസുദ്ദീന്‍, സെക്രട്ടറി കെ. ഇബ്രാഹിം, ട്രഷറര്‍ വി. ഹബീബ് എന്നിവർ സംസാരിച്ചു. തുടര്‍ന്ന് കലാഭവന്‍ അനിലാല്‍, തന്‍ഹ കോഴിക്കോട്, ബാദുഷ മുള്ളമ്പാറ, മുന്ന, റഹ്മാന്‍ മുതുവല്ലൂര്‍, ഷഫീഖ് ബാവ തുടങ്ങിയവര്‍ നയിച്ച ഇശല്‍ നിലാവ് കലാസന്ധ്യയും അരങ്ങേറി.
Show Full Article
TAGS:LOCAL NEWS 
Next Story