Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരപ്പനങ്ങാടി​^നാടുകാണി ...

പരപ്പനങ്ങാടി​^നാടുകാണി റോഡ്​ വികസനം: പ്രവൃത്തി ഇഴയുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ്​ ഉപരോധിച്ചു

text_fields
bookmark_border
പരപ്പനങ്ങാടി-നാടുകാണി റോഡ് വികസനം: പ്രവൃത്തി ഇഴയുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു മലപ്പുറം: അനിശ്ചിതമായി തുടരുന്ന പരപ്പനങ്ങാടി-നാടുകാണി റോഡ് വികസനംമൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് ഇരുമ്പുഴി മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. ഉപരോധസമരം ആരംഭിച്ച് മിനിറ്റുകൾക്കകം പൊതുമരാമത്ത്-കരാർ കമ്പനി പ്രതിനിധികൾ സമരക്കാരുമായി ചർച്ചക്ക് തയാറാവുകയും ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്തു. പ്രദേശത്തെ രൂക്ഷമായ പൊടിശല്യത്തിന് പരിഹാരമായി താൽക്കാലിക ടാറിങ് നടത്തണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. രണ്ട് ആഴ്ചക്കകം ഇരുമ്പുഴി പ്രദേശത്തെ റോഡ് ടാറിങ് പൂർത്തിയാക്കാമെന്ന് രേഖാമൂലം അധികൃതർ സമരക്കാർക്ക് ഉറപ്പുനൽകി. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് കെ.വി. മുഹമ്മദാലി സമരം ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ യു. മൂസ, എ.പി. ഉമ്മർ, വി.വി. നാസർ, ശരീഫ് പന്തല്ലൂർ, റഫീഖ് കലയത്ത്, എ.പി. സഫീർ, കെ.കെ. നവാഷിദ് തുടങ്ങിയവർ സംസാരിച്ചു. പാതയോരത്തെ മരം മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട നടപടികൾ താമസിക്കുന്നതാണ് പ്രവൃത്തിയെ ബാധിക്കുന്നതെന്ന് അധികൃതർ പറയുന്നു. ചില സ്ഥലങ്ങളിൽ റോഡിനാവശ്യമായ വീതിയിൽ ഭൂമി ലഭിക്കാത്തതും ജനങ്ങളുടെ ഭൂമി ഏറ്റെടുക്കാൻ റോഡ് വികസന പദ്ധതിയിൽ ഫണ്ട് വിലയിരുത്താത്തതും പദ്ധതിക്ക് വെല്ലുവിളിയാണ്. റോഡ് പൊളിച്ചിട്ടത് വഴിയുള്ള പൊടിശല്യം കാരണം നാട്ടുകാരും വ്യാപരികളും യാത്രക്കാരും ഒരുപോലെ ദുരിതമനുഭവിക്കുകയാണ്. caption: പരപ്പനങ്ങാടി-നാടുകാണി റോഡ് വികസന പ്രവൃത്തി അനിശ്ചിതമായി നീളുന്നതിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗി​െൻറ നേതൃത്വത്തിൽ ഇരുമ്പുഴിയിൽ റോഡ് ഉപരോധിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story