Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപറപ്പൂരിൽ സി.ഡി.എസ്...

പറപ്പൂരിൽ സി.ഡി.എസ് തെരഞ്ഞെടുപ്പ് റദ്ദാക്കി; പുനർ തെരഞ്ഞെടുപ്പ് മാർച്ച് 10നകം

text_fields
bookmark_border
വേങ്ങര: ചട്ടപ്രകാരമല്ലാതെ വരണാധികാരി നടത്തിയ പറപ്പൂർ പഞ്ചായത്ത് സി.ഡി.എസ് തെരഞ്ഞെടുപ്പ് ജില്ല വരണാധികാരി റദ്ദാക്കി. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിൽ ലീഗ് വിഭാഗം വിജയം അവകാശപ്പെട്ടിരുന്നു. എന്നാൽ, 19 അംഗ സി.ഡി.എസിൽ 10 പേർ ഒപ്പിട്ടു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ല വരണാധികാരികൂടിയായ കലക്ടർ തെരഞ്ഞെടുപ്പ് റദ്ദാക്കി പുനർ തെരഞ്ഞെടുപ്പ് നടത്താൻ ഉത്തരവിട്ടത്. വരണാധികാരിയായ വേങ്ങര ബ്ലോക്ക് ചൈൽഡ് വെൽഫെയർ ഓഫിസറുടെ നടപടി ചട്ടപ്രകാരമല്ലെന്നായിരുന്നു സി.ഡി.എസ് അംഗങ്ങളുടെ പരാതി. വരണാധികാരി രഹസ്യബാലറ്റ് പേപ്പർ തയാറാക്കിക്കൊടുക്കേണ്ടുന്നതിനു പകരം വെള്ളക്കടലാസ് കീറി നൽകുകയായിരുന്നു. സ്ഥാനാർഥികളുടെ പേരെഴുതിയ ബാലറ്റിൽ അതിനു നേരെ ഗുണന ചിഹ്നം രേഖപ്പെടുത്തുകയാണ് വോട്ടെടുപ്പ് രീതി. എന്നാൽ സ്ഥാനാർഥിയുടെ പേരെഴുതാനാണ് വരണാധികാരി നിർദേശിച്ചത്. വോട്ടെണ്ണുന്നതിൽ സഹായിയെ നിശ്ചയിച്ചതിലും അംഗങ്ങൾ പരാതി ഉന്നയിച്ചിരുന്നു. വരണാധികാരി നൽകിയ റിപ്പോർട്ട് കൂടി പരിശോധിച്ചതി​െൻറ അടിസ്ഥാനത്തിലാണ് കലക്ടറുടെ ഉത്തരവ്.
Show Full Article
TAGS:LOCAL NEWS 
Next Story