Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചീനിമരത്തണലിൽ...

ചീനിമരത്തണലിൽ സ്നേഹസ്പർശവുമായി പെരുമണ്ണ പഞ്ചായത്ത്

text_fields
bookmark_border
കോട്ടക്കൽ: വേദനകൾക്ക് വിട നൽകി ചീനിമരത്തണലിൽ അവർ ഒരിക്കൽകൂടി ഒത്തുചേർന്നു. പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്തും ഗ്രേസ് ശിഹാബ് തങ്ങൾ ഫൗണ്ടേഷനും ചേർന്നൊരുക്കിയ 'സ്നേഹസ്പർശം 2018' വീടി​െൻറ അകത്തളങ്ങളിൽ കഴിയുന്നവർക്ക് ആശ്വാസമായി മാറി. പെരുമണ്ണ ക്ലാരി സൗത്ത് എ.എം.എൽ.പി സ്കൂളിലായിരുന്നു സംഗമം. ഒരു ദിവസത്തേക്കെങ്കിലും ആകുലതകൾക്ക് അവധി നൽകി പെരുമണ്ണ ക്ലാരിയിലെ 70ഓളം പേരാണ് സംഗമത്തിൽ പങ്കാളികളായത്. പി.കെ. അബ്ദുറബ്ബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പൊതുവത്ത് ഫാത്തിമ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, സി.കെ.എം. ബാപ്പു ഹാജി, ഹനീഫ പുതുപ്പറമ്പ്, പൂഴിക്കൽ ബഷീർ, കെ.പി. സൈതലവി ഹാജി, മുസ്തഫ എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗങ്ങൾ, ആരോഗ്യ വകുപ്പ്, ഐ.സി.ഡി.എസ്, ആശ-കുടുംബശ്രീ പ്രവർത്തകർ, വളൻറിയർമാർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story