Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകടലുണ്ടിപ്പുഴയിൽ പുതിയ ...

കടലുണ്ടിപ്പുഴയിൽ പുതിയ തടയണ നിർമിക്കണം ^ഐ.എൻ.എൽ

text_fields
bookmark_border
കടലുണ്ടിപ്പുഴയിൽ പുതിയ തടയണ നിർമിക്കണം -ഐ.എൻ.എൽ തിരൂരങ്ങാടി: നഗരസഭ പരിധിയിലെ ജലക്ഷാമം പരിഹരിക്കാൻ പാറക്കടവ് പാലത്തിനും പാലത്തിങ്ങലിനും ഇടയിൽ പാണക്കാട് മാതൃകയിൽ തടയണ നിർമിക്കണമെന്ന് ഐ.എൻ.എൽ നഗരസഭ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. പദ്ധതി നടപ്പാക്കുന്നതി​െൻറ ഭാഗമായി ഈ വേനലിൽതന്നെ താൽക്കാലിക തടയണ പണിയണം. ഇതിനായി നഗരസഭ ഈ സാമ്പത്തിക വർഷത്തെ ബജറ്റിൽ തുക വകയിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. മുഹമ്മദ്കുട്ടി എന്ന ആപ്പ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി.പി. അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: മുഹമ്മദ് കുട്ടി എന്ന ആപ്പ (പ്രസി.), കെ.പി. അബ്ദു, എം. ഹനീഫ (വൈസ് പ്രസി.), കരീം പങ്ങിണിക്കാടൻ (ജന. സെക്ര.), എം.ടി. അശ്റഫ്, നൗഫൽ തടത്തിൽ (സെക്ര.), റഹീസ് ബാബു (ട്രഷ.). ടി. സൈത് മുഹമ്മദ് െതരഞ്ഞെടുപ്പ് നിയന്ത്രിച്ചു. യു.കെ. മജീദ്, എൻ.വി. അസീസ്, കെ.പി. ഖമറുദ്ദീൻ, ഇസ്മാഇൽ തിരൂരങ്ങാടി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story