Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവ്യാപാരി വ്യവസായി...

വ്യാപാരി വ്യവസായി ഏകോപന സമിതി ആസ്ഥാന മന്ദിര ഉദ്‌ഘാടനം ഇന്ന്

text_fields
bookmark_border
വണ്ടൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പുതുതായി നിർമിച്ച ആസ്ഥാന മന്ദിര ഉദ്‌ഘാടനം ചൊവ്വാഴ്ച നടക്കും. പാണ്ടിക്കാട് റോഡിലെ പള്ളിക്കുന്നിൽ നടക്കുന്ന ചടങ്ങിൽ സംഘടനയുടെ സംസ്ഥാന പ്രസിഡൻറ് ടി. നസ്‌റുദ്ദീൻ ഉദ്‌ഘാടനം ചെയ്യും. പള്ളിക്കുന്നിൽ മാവേലി സ്റ്റോറിന് മുന്നിൽ 33 സ​െൻറ് സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടെ ഓഫിസ് നിർമിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലിന് വണ്ടൂർ ടി.ബിയിൽനിന്ന് ഘോഷയാത്രയോടെയാണ് പരിപാടിക്ക് തുടക്കമാവുക. പാലിയേറ്റിവ് ക്ലിനിക്കിനുള്ള സാമ്പത്തിക സഹായവും നിർധന വ്യാപാരികൾക്കുള്ള സാമ്പത്തിക സഹായവും ചടങ്ങിൽ വിതരണം ചെയ്യും. പൊതുപരിപാടിക്ക് ശേഷം കോഴിക്കോട് എം.എം ഗ്രൂപ്പി‍​െൻറ കലാവിരുന്ന് അരങ്ങേറും. ചൊവ്വാഴ്ച ഉച്ച മുതൽ കടകൾ മുടക്കമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ യൂനിറ്റ് പ്രസിഡൻറ് മച്ചിങ്ങൽ അലവിക്കുട്ടി, സെക്രട്ടറി കെ.എഫ്.സി. സുബൈർ, മുരളി കാപ്പിൽ, ഗഫൂർ മോയിക്കൽ, സി.പി. തോമസ്, സി.ടി. ജാസിർ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story