Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോട്ടപ്പുഴ ജലതര്‍ക്കം ...

കോട്ടപ്പുഴ ജലതര്‍ക്കം അധികൃതര്‍ മാര്‍ച്ച് ആറിന് കോട്ടപ്പുഴ സന്ദര്‍ശിക്കും

text_fields
bookmark_border
പൂക്കോട്ടുംപാടം: കോട്ടപ്പുഴ കുടിവെള്ള തർക്കവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച ജലതർക്ക പരിഹാര സെല്ലി‍​െൻറ ആഭിമുഖ്യത്തില്‍ യോഗം ചേർന്നു. ചോക്കാട്, അമരമ്പലം പഞ്ചായത്ത് അധികൃതരും കര്‍ഷകരും വിവിധ വകുപ്പ് അധികാരികളുമാണ് യോഗത്തിൽ സംബന്ധിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാത അധ്യക്ഷത വഹിച്ചു. വിഷയവുമായി ബന്ധപ്പെട്ട ആദ്യയോഗത്തില്‍ പത്തു ദിവസത്തില്‍ മൂന്നുദിവസം കര്‍ഷകര്‍ക്ക് വെള്ളമെടുക്കാമെന്ന് തീരുമാനിക്കുകയും എന്നാല്‍, മലയോര കര്‍ഷകര്‍ ഈ തീരുമാനത്തിന് തയാറാകാതെ പിരിയുകയുമായിരുന്നു. ഇതേതുടര്‍ന്ന് കുടിവെള്ള ക്ഷാമമനുഭവിക്കുന്ന പൊട്ടിക്കല്ല് നിവാസികള്‍ യോഗം ചേരുകയും നിയമ നടപടികള്‍ക്കായി ഒരുങ്ങുകയുമാണ്. ഈ സാഹചര്യത്തിലാണ് അന്ന് രൂപവത്കരിച്ച ജലതർക്ക പരിഹാര സെൽ വീണ്ടും യോഗം ചേര്‍ന്നത്‌. എന്നാല്‍, യോഗത്തില്‍ വാര്‍ഡ്‌ അംഗമല്ലാതെ പൊട്ടിക്കല്ല് നിവാസികളാരും പങ്കെടുത്തില്ല. പത്ത് ദിവസത്തില്‍ മൂന്നുദിവസം മാത്രം കര്‍ഷകര്‍ക്ക് വെള്ളം ലഭിച്ചാല്‍ കൃഷിക്ക് ഒരു പ്രയോജനവും ഉണ്ടാവില്ലെന്നും ലക്ഷങ്ങള്‍ മുടക്കിയ കൃഷി വൃഥാവിലാവുമെന്നും യോഗത്തിൽ കര്‍ഷകര്‍ പറഞ്ഞു. എന്നാല്‍, ആഴ്ചയില്‍ മൂന്നുദിവസം വെള്ളം ലഭിച്ചാല്‍ അംഗീകരിക്കാമെന്നും അഭിപ്രായമുയര്‍ന്നു. നിയമ നടപടിക്ക് തുനിഞ്ഞാല്‍ കര്‍ഷകര്‍ക്കെന്നല്ല ആര്‍ക്കും പ്ലാസ്റ്റിക് കുഴലുകള്‍ ഉപയോഗിച്ച് വെള്ളമെടുക്കാന്‍ സാധിക്കില്ലെന്ന് കാളികാവ് ഫോറസ്റ്റ് റേഞ്ചർ കെ.ടി. റഹീസ് പറഞ്ഞു. കിണറുകള്‍ അപ്രാപ്യമായ 300ലധികം കുടുംബങ്ങള്‍ താമസിക്കുന്ന ടി.കെ കോളനിയില്‍ കുടിവെള്ളത്തിന് ശാശ്വത പരിഹാരം ഉണ്ടാകാമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍, മാര്‍ച്ച് അഞ്ചിന് പൊട്ടിക്കല്ല് ജനകീയ സമിതിയുമായി ചര്‍ച്ച ചെയ്യാനും ആറിന് കോട്ടപ്പുഴയിലെ വെള്ളത്തി‍​െൻറ സാധുത മനസ്സിലാക്കാന്‍ അധികൃതര്‍ സന്ദര്‍ശനം നടത്താനും തീരുമാനിച്ചു. പിന്നീട് ഉചിത നടപടികള്‍ കൈക്കൊള്ളും. യോഗത്തില്‍ ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ മാത്യു, പഞ്ചായത്ത് അംഗങ്ങളായ ഹമീദലി, ആനിക്കോട്ടിൽ ഉണ്ണികൃഷ്ണൻ, കരുവാരകുണ്ട് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ മോഹനൻ, പൂക്കോട്ടുംപാടം അഡീഷനൽ എസ്.ഐ പി.കെ. രവികുമാർ, കെ. സോമൻ, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് അംഗം രത്ന ഗോപി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് നൊട്ടത്ത് മുഹമ്മദ്‌, അമരമ്പലം പഞ്ചായത്ത് അംഗങ്ങളായ കളരിക്കൽ സുരേഷ് കുമാർ, ടി.പി. ഹംസ, ബിന്ദു പല്ലാട്ട്, സുധാമണി ജോസ് കാട്ടുങ്ങൽ, രാജു അബ്രഹാം, വി.കെ. ബാലസുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story