Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവഖഫ്​ നിയമം: ​േകന്ദ്രം ...

വഖഫ്​ നിയമം: ​േകന്ദ്രം ഭേദഗതിക്ക്​ ഒരുങ്ങുന്നു

text_fields
bookmark_border
കൊച്ചി: വഖഫ് നിയമ ഭേദഗതിക്ക് കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഇതിനായി വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് സെൻട്രൽ വഖഫ് ബോർഡ് അധികൃതർ അറിയിച്ചു. ഇതുസംബന്ധിച്ച് സംസ്ഥാന വഖഫ് േബാർഡുകളിൽനിന്നും സംസ്ഥാന ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നും മുസ്ലിം സംഘടനകളിൽനിന്നും അഭിപ്രായം തേടും. മാർച്ച് എട്ടിന് ഡൽഹിയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും മാർച്ച് അവസാനം കൊച്ചിയിൽ ദക്ഷിണ മേഖലയുടെയും യോഗം നടക്കും. അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കുക, സ്ഥലം അതിർത്തി നിർണയിക്കുക, ഭരണനിർവഹണം, വഖഫ് ഭൂമി സമുദായത്തി​െൻറ നന്മക്ക് ഉപയോഗിക്കുന്നില്ലെങ്കിൽ സെക്ഷൻ 32 പ്രകാരം പിടിച്ചെടുക്കുക എന്നീ നിർദേശങ്ങളാണ് നിലവിലെ നിയമത്തിലുള്ളത്. എന്നാൽ, മിക്കവയും സംസ്ഥാന വഖഫ് ബോഡുകൾ നടപ്പാക്കുന്നില്ല. സംസ്ഥാനത്ത് വഖഫ് ഭൂമി ഏറ്റവും കൂടുതൽ അന്യാധീനപ്പെട്ടത് മലപ്പുറം ജില്ലയിലാണ്. കൊല്ലം നഗരത്തിൽ കർബല ട്രസ്റ്റി​െൻറ വഖഫ് ഭൂമിയുടെ നല്ലൊരു ഭാഗം സംസ്ഥാന പുരാവസ്തു വിഭാഗത്തിന് കീഴിലായി. എന്നാൽ, സംസ്ഥാന വഖഫ് ബോർഡ് ഇതിൽ ഇടപെട്ടില്ല. കണ്ണൂർ ഒാടത്തിൽ പള്ളി നിർമിക്കുന്ന ഷോപ്പിങ് കോപ്ലക്സ് സംബന്ധിച്ച് സെൻട്രൽ വഖഫ് ബോർഡ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. 2013ലെ ഭേദഗതി പ്രകാരം വാടകക്കാരൻ കാലാവധിക്ക് ശേഷം ഭൂമി കൈവശംവെച്ചാൽ കയേറ്റക്കാരനായി കണക്കാക്കി ഒഴിപ്പിക്കണം. എന്നാൽ, ഇതിന് കലക്ടർ ഉൾപ്പെടെ റവന്യൂ അധികാരികളുടെ ഇടപെടൽ വേണം. ഇത്തരം മാനദണ്ഡം ത്വരിത നടപടിക്ക് തടസ്സമാകുന്നുണ്ട്. ഇൗ സാഹചര്യത്തിൽ ഭൂമി ഏറ്റെടുക്കാൻ സ്പെഷൽ ഡെപ്യൂട്ടി കലക്ടർ ഉൾപ്പെടെയുള്ളവരെ നിയമിക്കാനാണ് ആലോചിക്കുന്നത്. ഇതുവഴി വഖഫ് ബോർഡിനെ സ്വയംഭരണാവകാശ സ്ഥാപനമാക്കുകയാണ് ലക്ഷ്യം.
Show Full Article
TAGS:LOCAL NEWS 
Next Story