Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാലത്തെ അതിജീവിക്കുക...

'കാലത്തെ അതിജീവിക്കുക മനുഷ്യപ്പറ്റ് ഇതിവൃത്തമായ രചനകൾ'

text_fields
bookmark_border
കരുവാരകുണ്ട്: മനുഷ്യപ്പറ്റുള്ള രചനകൾ മാത്രമേ വായനക്കാരുടെ മനസ്സിൽ നിലനിൽക്കുകയും കാലത്തെ അതിജീവിക്കുകയും ചെയ്യുകയുള്ളൂ എന്ന് നോവലിസ്റ്റ് അബു ഇരിങ്ങാട്ടിരി. ലോകത്തുണ്ടായ എല്ലാ ക്ലാസിക് കൃതികളും ഈ വിഭാഗത്തിൽ പെടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിഭ ഗ്രന്ഥശാല ചേറുമ്പ് ഇക്കോ വില്ലേജിൽ സംഘടിപ്പിച്ച സംസ്ഥാനതല കഥാക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഥാകൃത്ത് രാജൻ കരുവാരകുണ്ട് അധ്യക്ഷത വഹിച്ചു. ഒ.എം. കരുവാരകുണ്ട്, മധു തൃപ്പെരുന്തുറ, മുഹാജിർ കരുളായി, ഡോ. സഞ്ജയ്, ഡോ. സി.യു. നിർമല ജോൺ, എ. പ്രഭാകരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. കെ.എസ്. രതീഷ്, ഖദീജ ഉണ്ണിയമ്പത്ത്, ദീപു കാട്ടൂർ, പി. ശിവപ്രസാദ് എന്നിവർ കഥകൾ അവതരിപ്പിച്ചു. ജമാൽ റാഷി, സി. അബ്ദുൽ റഷീദ്, വി.എം. റഹ്മാൻ, വിനോദ് മങ്കട, സാജു പുല്ലൻ എന്നിവർ കഥാചർച്ചയിൽ പങ്കെടുത്തു. ഉച്ചക്കു ശേഷം നടന്ന കഥയും വർത്തമാനവും സെഷനിൽ കഥാകൃത്ത് പി. സുരേന്ദ്രൻ പ്രഭാഷണം നടത്തി. വി.ടി. സതീഷ് കുമാർ, എൻ. ബാലൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story