Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅംഗൻവാടിക്ക്...

അംഗൻവാടിക്ക് കെട്ടിടമായി, തുറക്കാൻ സമയമായില്ല

text_fields
bookmark_border
മലപ്പുറം: പുതിയ കെട്ടിടം നിർമിച്ചിട്ടും പാണക്കാട് അംഗൻവാടി പ്രവർത്തനം വാടകകെട്ടിടത്തിൽ. വൈദ്യുതി ലഭിക്കാത്തതും മറ്റ് സാേങ്കതിക പ്രശ്നങ്ങളുമാണ് ഉദ്ഘാടനത്തിന് തടസ്സം. പ്ലാസ്റ്റിക് ഷീറ്റ് കെട്ടി ചാക്കുകൊണ്ട് മറച്ചായിരുന്നു ആദ്യഘട്ടത്തിൽ അംഗൻവാടി. തുടർന്ന് സ്വന്തം കെട്ടിടം ഉണ്ടാക്കാൻ 2015ൽ സ്വകാര്യ വ്യക്തി മൂന്ന് സ​െൻറ് സ്ഥലവും നടവഴിയും സൗജന്യമായി നഗരസഭക്ക് കൈമാറി. ഇതിനിടെ അംഗൻവാടി കൂടുതൽ സൗകര്യമുള്ള വാടക കെട്ടിടത്തിലേക്ക് മാറി. 2016ൽ അംഗൻവാടിയുടെ പണിതുടങ്ങി. പത്ത് ലക്ഷം രൂപ നഗരസഭ നിർമാണത്തിന് ചെലവഴിച്ചു. മാസങ്ങൾക്ക് മുമ്പ് നിർമാണം പൂർത്തിയായി. അംഗൻവാടിയുടെ പ്രവർത്തനം പുതിയകെട്ടിടത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പാണക്കാട് പൗരസമിതി നഗരസഭ സെക്രട്ടറിക്കും ജില്ല കലക്ടർക്കും പരാതി നൽകിയിരുന്നു. നിർമാണം പൂർത്തിയായതായും വൈദ്യുതി ലഭിച്ചാൽ കെട്ടിടം പ്രവർത്തനം ആരംഭിക്കുമെന്നും കഴിഞ്ഞ നവംബർ 11ന് നഗരസഭ സെക്രട്ടറി രേഖാമൂലം ഉറപ്പ് നൽകി. എന്നാൽ, വൈദ്യുതി ഇതുവരെ ലഭിച്ചിട്ടില്ല. അംഗൻവാടി പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള നടപടിയും ഉണ്ടായില്ല. പുതിയ കെട്ടിടത്തിലേക്ക് അംഗൻവാടി മാറ്റാൻ മന്ത്രി കെ.ടി. ജലീലിനും പരാതി നൽകിയതായും എന്നിട്ടും മുനിസിപ്പാലിറ്റിയുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടിെല്ലന്നും പാണക്കാട് പൗരസമിതി അറിയിച്ചു. എന്നാൽ, അംഗൻവാടിക്ക് മുകളിൽ വായനശാല നിർമിക്കാനുള്ള പദ്ധതി കൂടിയുണ്ടെന്നും ഇതിന് പണം മാറ്റിവെച്ചതായും കൗൺസിലർ പരി അബ്ദുൽ മജീദ് പറഞ്ഞു. നിർമാണ പ്രവർത്തനങ്ങൾക്ക് തുക വിനിയോഗിക്കാനുള്ള തടസ്സം കാരണം വായനശാല നിർമാണം നീളുകയാണ്. ഇതാണ് അംഗൻവാടി പൂർത്തീകരണത്തിന് തടസ്സമെന്നും അദ്ദേഹം പറഞ്ഞു. photo: mpmas anganawadi പാണക്കാട് പണിപൂർത്തിയായ അംഗൻവാടി കെട്ടിടം
Show Full Article
TAGS:LOCAL NEWS 
Next Story