Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപറഞ്ഞുപറ്റിച്ച...

പറഞ്ഞുപറ്റിച്ച പത്തുവർഷങ്ങൾ

text_fields
bookmark_border
ഒന്നാം യു.പി.എ സർക്കാറി​െൻറ അവസാനകാലം. റെയിൽവേ മന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവ് ഫെബ്രുവരി 25ന് റെയിൽവേ ബജറ്റ് അവതരിപ്പിക്കുന്നു. പതിവുപോലെ കേന്ദ്രം തരുന്ന പതിവുവിഹിതം പ്രതീക്ഷിച്ചിരുന്ന കേരളത്തിന് ലോട്ടറിയടിച്ചു. പാലക്കാട് റെയിൽവേ കോച്ച് ഫാക്ടറി! ആദ്യഘട്ട പ്രവർത്തനം ഇഴഞ്ഞുനീങ്ങിയെങ്കിലും നാലുവർഷം പിന്നിട്ട് 2012 ഫെബ്രുവരി 21ന് അന്നത്തെ റെയിൽവേ മന്ത്രി ദിനേഷ് ത്രിവേദി തറക്കല്ലിട്ടു. ഉദ്ഘാടന മാമാങ്കം നടന്നതല്ലാതെ പിന്നീട് അധികാരികൾക്ക് പാലക്കാട് കോച്ച് ഫാക്ടറിയെക്കുറിച്ച് മിണ്ടാട്ടമില്ലാതായി. ഇപ്പോൾ പദ്ധതി ഒഴിവാക്കിയെന്ന് വ്യംഗ്യന്തരേണ കേന്ദ്ര സർക്കാർ സൂചിപ്പിച്ചിരിക്കുന്നു. പാലക്കാടിനെയും കേരളത്തെയും പറ്റിച്ച വലിയ വാഗ്ദാനത്തിന് ഞായറാഴ്ചത്തേക്ക് പത്ത് വർഷം പിന്നിടുകയാണ്. പാലക്കാട് കോച്ച് ഫാക്ടറിയോടൊപ്പം പ്രഖ്യാപിച്ച ഉത്തർപ്രദേശിലെ റായ്ബറേലി കോച്ച് ഫാക്ടറി പ്രവർത്തനം തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും പാലക്കാട്ട് മൊട്ടുസൂചിയുണ്ടാക്കുന്ന ഫാക്ടറി പോലും റെയിൽവേ നിർമിച്ചിട്ടില്ല. മാറിവന്ന സർക്കാറുകൾ പ്രതീക്ഷ നിലനിർത്തിയെന്നതല്ലാതെ ആത്മാർഥമായി ചെറു വിരലനക്കിയില്ല. ഉറക്കത്തിൽ വിളിച്ചുണർത്തിയിട്ട് ചോറില്ല എന്നു പറഞ്ഞ പോലെയായി കാര്യങ്ങൾ. കേന്ദ്രത്തിന് കേരളത്തോടുള്ള അവഗണനയോടും ചിറ്റമ്മ നയത്തോടുമുള്ള നേർസാക്ഷ്യമായി നമുക്ക് മുന്നിൽ വെയിലേറ്റ് കിടക്കുകയാണ് കഞ്ചിക്കോട്ടെ ഏക്കർകണക്കിന് ഭൂമി. ആദ്യ വഞ്ചന 1980ൽ 1980ൽ ഇന്ദിരാഗാന്ധി സർക്കാറാണ് പാലക്കാട് കോച്ച് ഫാക്ടറി ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ, പാലക്കാടിനെ പറ്റിച്ച് അന്ന് പദ്ധതി പഞ്ചാബിലെ കബൂർത്തയിലേക്ക് കൊണ്ടുപോയി അട്ടിമറിച്ചു. ഇത് അന്ന് വലിയ രാഷ്ട്രീയ കോലാഹലങ്ങളുണ്ടാക്കി. അന്ന് സംസ്ഥാന ഗതാഗത മന്ത്രിയായിരുന്ന ബാലകൃഷ്ണപിള്ളയുടെ 'പഞ്ചാബ് മോഡൽ' പ്രസംഗം കോളിളക്കം സൃഷ്ടിച്ചു. മുഖ്യമന്ത്രി കെ. കരുണാകരൻ ബാലകൃഷ്ണപിള്ളയോട് രാജിയാവശ്യപ്പെട്ടതിനെ തുടർന്ന് അദ്ദേഹം രാജിവെച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story