Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാലക്കാട് കോച്ച്...

പാലക്കാട് കോച്ച് ഫാക്ടറി

text_fields
bookmark_border
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് സേലം ഡിവിഷൻ രൂപവത്കരിച്ചപ്പോൾ കേരളത്തിലുയർന്ന വ്യാപക പ്രതിഷേധം തണുപ്പിക്കാനെന്നോണമാണ് കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി നിർമിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചത്. പ്രഖ്യാപനം വന്ന് അധികംവൈകാതെ സ്ഥലമേറ്റെടുക്കൽ നടപടിയും തുടങ്ങി. ഫാക്ടറി നിർമിക്കാൻ ഉദ്ദേശിച്ച കഞ്ചിക്കോട് വിവിധ ഘട്ടങ്ങളിലായി 439 ഏക്കർ ഭൂമിയാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകിയത്. എന്നാൽ, യു.പി.എ സർക്കാർ അധികാരം നിലനിർത്തി അഞ്ചുവർഷം പൂർത്തിയാക്കിയിട്ടും ഒരിഞ്ച് മുന്നോട്ടുപോകാൻ കേന്ദ്ര സർക്കാറോ റെയിൽവേയോ തയാറായില്ല. പിന്നാലെ വന്ന എൻ.ഡി.എക്കും പാലക്കാടിനോട് ഒരു താൽപര്യവും തോന്നിയില്ല. കഞ്ചിക്കോട് കോച്ച് ഫാക്ടറി യാഥാർഥ്യമായാൽ കേരളത്തിലെ റെയിൽവേ മേഖലയിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമെന്ന് വിദഗ്ധർ വിലയിരുത്തി. ആ‍യിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നതിനപ്പുറത്ത് ദക്ഷിണേന്ത്യയിൽ പാലക്കാട് ഡിവിഷന് അർഹമായ പരിഗണന ലഭിക്കുമെന്നും കണക്കുകൂട്ടി. റെയിൽവേയുടെ ബൃഹത് പദ്ധതികളിൽനിന്ന് എപ്പോഴും പുറത്താണെന്നുള്ള സംസ്ഥാനത്തി​െൻറ രോദനത്തിനും കോച്ച് ഫാക്ടറി പ്രഖ്യാപനം മറുപടിയായി. പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കാൻ അന്ന് റെയിൽവേ കണ്ട മാർഗമായിരുന്നു ഈ വ്യാജ വാഗ്ദാനം. പിന്നീട് സംഭവിച്ചത് 2008ൽ പദ്ധതി പ്രഖ്യാപിച്ചതല്ലാതെ കേന്ദ്ര സർക്കാർ തുടർവർഷങ്ങളിൽ നടപടികൾ മുന്നോട്ടുനീക്കിയില്ല. പദ്ധതി നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കാനായി ബജറ്റിൽ ചെറിയ തുക വകയിരുത്തിയതൊഴിച്ചാൽ മറ്റു നടപടികളുണ്ടായില്ല. പദ്ധതിക്കുവേണ്ടി റെയിൽവേ ആവശ്യപ്പെട്ട ഭൂമി അന്നത്തെ വി.എസ് സർക്കാർ ഏറ്റെടുത്ത് നൽകിയെങ്കിലും റെയിൽവേയുടെ ഭാഗത്തുനിന്ന് അനക്കമുണ്ടായില്ല. കേരളത്തി​െൻറ നിരന്തര ആവശ്യങ്ങളെ തുടർന്ന് ഒടുവിൽ 2012ൽ പദ്ധതിക്ക് തറക്കല്ലിട്ടു. പൊതുമേഖലയിൽ കോച്ച് ഫാക്ടറി സ്ഥാപിക്കുമെന്നായിരുന്നു റെയിൽവേയുടെ ആദ്യ തീരുമാനം. തുടക്കത്തിൽ സെയിൽ അതോറിറ്റി ഓഫ് ഇന്ത്യ പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. 2013ൽ സെയിൽ ഇതുസംബന്ധിച്ച് റെയിൽവേ ബോർഡിന് കത്തുനൽകി. എന്നാൽ, സെയിലി​െൻറ നിർദേശത്തോട് റെയിൽവേ മുഖം തിരിച്ചു. 600 കോടി രൂപ ചെലവുവരുന്ന പദ്ധതി പൊതുമേഖലയിൽ നിർമിക്കാനാവില്ലെന്നായിരുന്നു നിലപാട്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനും റെയിൽവേ നീക്കം തുടങ്ങി. 26 ശതമാനം ഓഹരി റെയിൽവേക്കുണ്ടാകുമെന്നായിരുന്നു വാദം. ഇതിനെ സംസ്ഥാന സർക്കാർ എതിർക്കുകയും ചെയ്തു. പദ്ധതി സെയിലിനെ ഏൽപ്പിക്കണമെന്ന് പാലക്കാട് എം.പി എം.ബി. രാജേഷ് അന്നത്തെ റെയിൽവേ മന്ത്രി മല്ലികാർജുൻ ഖാർഗെയോട് ആവശ്യപ്പെട്ടെങ്കിലും ആസൂത്രണ കമീഷൻ അനുമതി നൽകില്ലെന്ന് മന്ത്രി അറിയിച്ചു. സ്വകാര്യ പങ്കാളിത്തത്തോടെ മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അരുണേന്ദ്ര കുമാര്‍ പറഞ്ഞിരുന്നു. സ്വകാര്യ പങ്കാളിത്തത്തിനായി റെയിൽവേ ആഗോള ടെൻഡർ വിളിച്ചെങ്കിലും കാര്യമുണ്ടായില്ല. പദ്ധതി വീണ്ടും മുടങ്ങി. യു.പി.എ സർക്കാറി​െൻറ അവസാനകാലത്ത് പൊതുമേഖലയിൽ ഫാക്ടറി നടപ്പാക്കാൻ സംസ്ഥാന സർക്കാറും എം.പിമാരും ശ്രമിച്ചെങ്കിലും ഒന്നും ഫലിച്ചില്ല. 2015ൽ പദ്ധതി ഏറ്റെടുക്കാൻ സെയിൽ തയാറാണെന്ന് കേന്ദ്ര മന്ത്രി നരേന്ദ്രസിങ് തോമർ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഉറപ്പുനൽകി. 74 ശതമാനം ഓഹരി ഏറ്റെടുക്കാൻ തയാറാണെന്ന് സെയിൽ അറിയിച്ചു. സെയിൽ ഏറ്റെടുക്കുകയാണെങ്കിൽ ടെൻഡർ വിളിക്കേണ്ട ആവശ്യവുമുണ്ടായിരുന്നില്ല. ചർച്ചയിൽ അന്നത്തെ റെയിൽവേ മന്ത്രി സുരേഷ് പ്രഭുവും പദ്ധതി മുന്നോട്ട് കൊണ്ടുപോകാമെന്ന് ഉറപ്പുനൽകി.
Show Full Article
TAGS:LOCAL NEWS 
Next Story