Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസി.പി.എമ്മിേൻറത്...

സി.പി.എമ്മിേൻറത് ജനാധിപത്യ വിരുദ്ധ രാഷ്​ട്രീയം -ഉമ്മൻ ചാണ്ടി

text_fields
bookmark_border
അരീക്കോട്: ഇതര ആശയക്കാരെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം അക്രമത്തിലൂടെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന സി.പി.എം രാഷ്ട്രീയം ജനാധിപത്യ വിരുദ്ധമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഗോതമ്പ് റോഡിൽ കൊടിയത്തൂർ മണ്ഡലം കോൺഗ്രസ് റാലിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ശുഹൈബിനെ അരുംകൊല ചെയ്ത സി.പി.എം രാഷ്ട്രീയത്തിന് പൊതുസമൂഹം തിരിച്ചടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡലം പ്രസിഡൻറ് കെ.ടി. മൻസൂർ അധ്യക്ഷത വഹിച്ചു. എം.ഐ. ഷാനവാസ് എം.പി, കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, മുക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എം.ടി. അശ്റഫ്, മോയൻ കൊളക്കാടൻ, സി.ജെ. ആൻറണി, എം.എം. നൗഷാദ് എന്നിവർ സംസാരിച്ചു. എരഞ്ഞിമാവിൽനിന്നാരംഭിച്ച റാലി ഗോതമ്പ് റോഡിൽ സമാപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story