Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറീസർവേ വൈകുന്നു; നറുകര ...

റീസർവേ വൈകുന്നു; നറുകര വില്ലേജിൽ ഭൂമിയിടപാടുകൾക്ക് തടസ്സമേറെ

text_fields
bookmark_border
മഞ്ചേരി: വിസ്തീർണത്തിലും ജനസംഖ്യയിലും ഏറെ മുന്നിലുള്ള ഏറനാട് താലൂക്ക് പരിധിയിലെ നറുകര വില്ലേജിൽ റീസർവേ നടക്കാത്തതിനാൽ നാട്ടുകാർ ദുരിതത്തിൽ. റീസർവേ പ്രക്രിയ നടക്കാത്തതിനാൽ ഭൂമിയുടെ ക്രയവിക്രയങ്ങൾക്ക് തടസ്സങ്ങൾ വർധിച്ചതാണ് നാട്ടുകാരെ വിഷമ വൃത്തത്തിലാക്കിയത്. വിവാഹാവശ്യങ്ങൾക്കും മറ്റുമായി ഭൂമി വിൽക്കാനാഗ്രഹിക്കുന്ന പാവപ്പെട്ടവരാണ് ഏറെ വലയുന്നത്. നികുതി ക്രമീകരണങ്ങൾക്കും റീസർവേ നടക്കാത്തതിനാൽ കൃത്യമായ സംവിധാനമില്ല. മഞ്ചേരി നഗരത്തിനകത്തെ വില്ലേജ് പരിധിയായതിനാൽ മറ്റുള്ള വില്ലേജുകളെ അപേക്ഷിച്ച് ഭൂമിക്ക് വിലയുള്ളതും ക്രയവിക്രയം ഏറെ നടക്കേണ്ടതുമായ പ്രദേശത്താണ് റീസർവേ വൈകുന്നത്. നറുകര വില്ലേജിൽ ന്യായവില നിശ്ചയിക്കുന്ന കാര്യത്തിലും അപാകത വന്നിട്ടുണ്ട്. 2010ൽ നിശ്ചയിച്ച അപാകത നിറഞ്ഞ ന്യായവിലയാണ് ഇപ്പോഴും തുടരുന്നത്. സർക്കാർ തലത്തിൽ നറുകരയിലെ ന്യായവില പുനർ നിശ്ചയിക്കാൻ തീരുമാനമെടുത്തിരുന്നു. റീസർവേ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുൻ നഗരസഭ വൈസ് ചെയർമാനും സി.പി.എം മഞ്ചേരി ലോക്കൽ കമ്മിറ്റി അംഗവുമായ വി.പി. ഹൈദരലി ഹാജി മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും നിവേദനം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story