Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമധുവി‍െൻറ മരണം: സോഷ്യൽ ...

മധുവി‍െൻറ മരണം: സോഷ്യൽ ഓഡിറ്റ് നടത്തണം ^കത്തോലിക്ക കോൺഗ്രസ്

text_fields
bookmark_border
മധുവി‍​െൻറ മരണം: സോഷ്യൽ ഓഡിറ്റ് നടത്തണം -കത്തോലിക്ക കോൺഗ്രസ് കല്ലടിക്കോട്: അട്ടപ്പാടിയിലെ ആദിവാസി മധുവി‍​െൻറ മരണം അധികാരികളുടെ നിസ്സംഗതയാണെന്നും ഇതുവരെ അട്ടപ്പാടിയിൽ നടത്തിയ സാമ്പത്തിക സഹായങ്ങളുടെയും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയും സാമ്പത്തിക ഏജൻസികളുടെയും ഇടപെടലുകളെക്കുറിച്ച് സോഷ്യൽ ഓഡിറ്റ് നടത്താൻ സർക്കാർ തയാറാകണമെന്നും കത്തോലിക്ക കോൺഗ്രസ് പൊന്നംകോട് െഫാറോന പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. െഫാറോന ഡയറക്ടർ ഫാ. സണ്ണി വാഴേപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ജോർജ് കല്ലുവേലിൽ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് പാലക്കാട് രൂപത പ്രസിഡൻറ് തോമസ് ആൻറണി, രൂപത സെക്രട്ടറിമാരായ ബോബി ബാസ്റ്റ്യൻ, മാത്യു കല്ലടിക്കോട്, ഫൊറോന സെക്രട്ടറി ബെന്നി ചിറ്റാട്ട്, ഫിലിപ് വാലേച്ചിറയിൽ, ജോമി, ജെറോം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story