Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിമർശനങ്ങൾ​െക്കാടുവിൽ...

വിമർശനങ്ങൾ​െക്കാടുവിൽ പി. ഉണ്ണി പുറത്ത്

text_fields
bookmark_border
പാലക്കാട്: മുൻ ജില്ല സെക്രട്ടറി പി. ഉണ്ണിയെ സി.പി.എം സംസ്ഥാനകമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയതിലൂടെ ജില്ലയിലെ പാർട്ടിക്കകത്ത് ഇനി പുതിയ സമവാക്യങ്ങൾ. വിഭാഗീയതയുടെ കനലുകൾ ജില്ലയിലെ സി.പി.എമ്മി‍​െൻറ ഉറക്കം കെടുത്തി‍യിരുന്ന കാലത്ത് പാർട്ടിയെ ഔദ്യോഗികപക്ഷത്തിനൊപ്പം നിർത്തിയ ഔദ്യോഗിക വിഭാഗത്തി‍​െൻറ മുഖമായിരുന്നു പി. ഉണ്ണി. 2012ൽ വടക്കഞ്ചേരിയിൽ നടന്ന ജില്ല സമ്മേളനത്തിലാണ് ഇദ്ദേഹം ജില്ല സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. അതിന് ശേഷമുള്ള പി. ഉണ്ണിയുടെ പ്രവർത്തനങ്ങൾ പാർട്ടിക്കകത്ത് ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ സ്ഥാനാർഥിയായി എത്തിയതോടെ മുറുമുറുപ്പുകൾ പാർട്ടിക്ക് പുറത്തേക്കുമെത്തി. സമ്മേളനകാലത്ത് വിമർശനം രൂക്ഷമായി. ഇത്തവണ ജില്ല സമ്മേളനത്തിൽ ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പി. ഉണ്ണിക്കെതിരെ രൂക്ഷവിമർശനമാണുയർന്നത്. 'ജില്ലയിലെ നേതൃത്വം ദുർബലമെന്ന് പ്രചരിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു' എന്നാണ് കുറ്റപ്പെടുത്തിയത്. മുൻകാലങ്ങളിൽ പി. ഉണ്ണിയെ പിന്താങ്ങിയ പലരും കൈവിട്ടു. നിയമസഭ തെരഞ്ഞെടുപ്പോടെ പഴയ ഔദ്യോഗികവിഭാഗം രണ്ടായപ്പോൾ ഇരുവിഭാഗത്തി​െൻറ പിന്തുണയും ഉണ്ണിക്കുണ്ടായില്ല. മണ്ണാർക്കാട് സമ്മേളനത്തിൽ സംസ്ഥാനകമ്മിറ്റി അംഗം എന്ന പരിഗണനയിൽ ഇദ്ദേഹത്തെ ജില്ല കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി. സംസ്ഥാനകമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയ സാഹചര്യത്തിൽ ജില്ല കമ്മിറ്റിയിൽ ഉൾപ്പെടുത്തുക എന്നതാണ് പാർട്ടി രീതി. മലബാർ സിമൻറ്സ് അഴിമതിയുമായി ബന്ധപ്പെട്ട് വിജിലൻസ് രജിസ്റ്റർ ചെയ്ത കേസുകളിലൊന്നിൽ പ്രതിസ്ഥാനത്തുള്ള വ്യക്തിയാണ് ഉണ്ണി. ഇദ്ദേഹത്തിന് പകരം പി.കെ. ശശി എം.എൽ.എ സംസ്ഥാനകമ്മിറ്റിയിൽ എത്തുമെന്ന ഊഹാപോഹം ശക്തമായിരുന്നു. എന്നാൽ, മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറും കർഷകസംഘം സംസ്ഥാന സെക്രട്ടറിയുമായ കെ.വി. രാമകൃഷ്ണൻ, മുൻ എം.എൽ.എയും തൊഴിലുറപ്പ് തൊഴിലാളി യൂനിയൻ ജില്ല സെക്രട്ടറിയുമായ ഗിരിജ സുരേന്ദ്രന്‍ എന്നിവരാണ് ജില്ലയിൽ നിന്നുള്ള പുതിയ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ.
Show Full Article
TAGS:LOCAL NEWS 
Next Story