Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമധു വംശീയ ബോധത്തി​െൻറ...

'മധു വംശീയ ബോധത്തി​െൻറ ഇര'

text_fields
bookmark_border
മണ്ണാർക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ടത്തി‍​െൻറ മർദനമേറ്റ് കൊലചെയ്യപ്പെട്ട ആദിവാസി യുവാവ് മലയാളിയുടെ പുരോഗമന വംശീയ ബോധത്തി‍​െൻറ ഇരയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. മധുവി‍​െൻറ കൊലപാതകത്തിനെതിരെ വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റിയും ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ല കമ്മിറ്റിയും സംയുക്തമായി ബസ്സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറി ഷാജഹാൻ കാരൂക്കിൽ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി സഈദ്, മണ്ഡലം കമ്മിറ്റി അംഗം ശുഹൈബ്, ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി അംഗം അഷ്ഫാഖ് അരിയൂർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story