Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതമിഴ്നാട് വഴങ്ങി;...

തമിഴ്നാട് വഴങ്ങി; ആളിയാറിലേക്ക് വെള്ളം നൽകിത്തുടങ്ങി

text_fields
bookmark_border
ചിറ്റൂർ: പറമ്പിക്കുളം-ആളിയാർ കരാർ പ്രകാരം കേരളത്തിന് വെള്ളം വിട്ടുനൽകാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന അതിർത്തിയിൽ നടന്ന ചരക്കുവാഹനം തടയൽ സമരം ഫലം കണ്ടു. കലക്ടർതല ഇടപെടലിനെ തുടർന്ന് ശനിയാഴ്ച സമരം അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെ ഞായറാഴ്ച മുതൽ പറമ്പിക്കുളത്തുനിന്ന് ആളിയാറിലേക്ക് തമിഴ്നാട് വെള്ളം വിട്ടുനൽകി തുടങ്ങി. കഴിഞ്ഞ ജനുവരി 19ന് തിരുവനന്തപുരത്ത് നടന്ന ഉന്നത ഉദ്യോഗസ്ഥതല ചർച്ചയിലെ ധാരണ അനുസരിച്ച് 400 കുസെക്സ് വെള്ളമാണ് ഞായറാഴ്ച മുതൽ വിട്ടുനൽകുന്നത്. കോണ്ടൂർ കനാൽ ഷട്ടർ അടച്ചാണ് ആളിയാറിലേക്ക് വെള്ളം തുറന്നുവിട്ടിരിക്കുന്നത്. തീരുമാന പ്രകാരം നിശ്ചയിച്ച ചർച്ച നടത്താനും തമിഴ്നാട് സന്നദ്ധത അറിയിച്ചു. വെള്ളം വിട്ടുതന്നാൽ ചർച്ചചെയ്യാൻ തയാറാണെന്നായിരുന്നു കേരളത്തി​െൻറ നിലപാട്. കരാർ പ്രകാരം കേരളത്തിനു നൽകേണ്ട വെള്ളം തടഞ്ഞ് പറമ്പിക്കുളത്തുനിന്ന് കോണ്ടൂർ കനാൽ വഴി തിരുമൂർത്തി ഡാമിലേക്കു കൊണ്ടുപോകുകയായിരുന്നു തമിഴ്നാട് ചെയ്തിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടുതവണ കത്തെഴുതിയിട്ടും പ്രതികരിക്കാത്തതിലും നിരന്തരമായ കരാർ ലംഘനത്തിലും പ്രതിഷേധിച്ച് വ്യാഴാഴ്ച അർധരാത്രി മുതൽ സർവകക്ഷികളുടെ നേതൃത്വത്തിൽ അതിർത്തി ചെക്ക്പോസ്റ്റുകളിൽ ചരക്കുവാഹനങ്ങൾ തടഞ്ഞ് സമരം നടത്തുകയായിരുന്നു. ഇതിനെ തുടർന്ന് വാളയാർ ചെക്ക്പോസ്റ്റ് വഴിയാണ് കഴിഞ്ഞ ദിവസങ്ങളിൽ ചരക്കുവാഹനങ്ങൾ പോയത്. ഇത് വാളയാറിൽ ഗതാഗത സ്തംഭനത്തിന് ഇടയാക്കി. സമരം വാളയാറിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചിരിക്കെയാണ് തമിഴ്നാട് വെള്ളം വിട്ടുനൽകാൻ തയാറായത്. പറമ്പിക്കുളത്തുനിന്ന് സെക്കൻഡിൽ 350 ഘനയടിയും അപ്പർ ആളിയാറിൽനിന്ന് 100 ഘനയടിയും വെള്ളം ആളിയാറിലേക്ക് ഞായറാഴ്ച ഉച്ചയോടെ ഇറക്കിത്തുടങ്ങി. അടുത്ത ദിവസങ്ങളിൽ ഇതേ തോതിൽ ചിറ്റൂർ മേഖലയിലേക്ക് ജലവിതരണം നടത്തും. വെള്ളം ലഭ്യമായതിനെ തുടർന്ന് സമരം പിൻവലിച്ചതായി സമരസമിതി നേതാക്കളായ കെ. ചെന്താമര, എസ്. രാജൻ, കെ. ഹരിപ്രകാശ് എന്നിവർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story