Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅതിക്രമത്തിനിരയായ...

അതിക്രമത്തിനിരയായ ദേവനാരായണന് ഇനി 'ഹിമ'യുടെ സ്‌നേഹത്തണല്‍

text_fields
bookmark_border
കാളികാവ്: കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ വന്നയാളെന്ന് ആരോപിച്ച് പൊന്നാനിയില്‍ ഒരു സംഘം ആളുകൾ മര്‍ദിച്ചവശനാക്കിയയാള്‍ക്ക് കാളികാവ് 'ഹിമ'യിൽ അഭയം. പരിക്കേറ്റ് ആശുപത്രിയില്‍ ആരോരുമില്ലാതെ കിടന്ന പശ്ചിമബംഗാള്‍ സ്വദേശി ദേവനാരായണനാണ് ഹിമ സാന്ത്വനമായത്. പൊന്നാനി നഴ്‌സിങ് ഹോം പരിസരത്ത് ആളുകള്‍ സംഘം ചേര്‍ന്നാണ് 65കാരനായ ദേവനാരായണനെ കെട്ടിയിട്ട് മർദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തത്. പൊലീസാണ് പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരസഹായമില്ലാതെ പ്രാഥമികാവശ്യങ്ങള്‍ പോലും നിര്‍വഹിക്കാനാകാത്ത ദേവനാരായണന്‍ സുമനസ്സുകളുടെ സഹായത്തോടെയാണ് ജീവിക്കുന്നതെന്നറിഞ്ഞ ഹിമ വളൻറിയറും 'തെരുവോരം' പ്രവര്‍ത്തകനുമായ രാഗേഷ് പെരുവള്ളൂരി​െൻറയും കൂട്ടുകാരുടെയും ഇടപെടലാണ് സഹായത്തിന് വഴിതുറന്നത്. ഹിമ ഭാരവാഹികള്‍ പൊന്നാനി സി.ഐയുമായി ബന്ധപ്പെടുകയും സംരക്ഷണം ഏറ്റെടുക്കുകയുമായിരുന്നു. ഹിമ ജനറല്‍ സെക്രട്ടറി ഫരീദ് റഹ്മാനി കാളികാവ്, ഡയറക്ടര്‍മാരായ സലാം ഫൈസി ഇരിങ്ങാട്ടിരി, ബഹാവുദ്ദീന്‍ ഫൈസി, വളൻറിയര്‍മാരായ സി.കെ. സമീറലി, കെ. വേലായുധന്‍, പി.കെ അഫ്ലഹ്, എ.കെ. മൂസക്കുട്ടി, ഒ.പി. അനീസ് എന്നിവരും അന്തേവാസികളും ചേര്‍ന്ന് ദേവനാരായണനെ സ്വീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story