Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅഭിഭാഷകനെ മർദിച്ച...

അഭിഭാഷകനെ മർദിച്ച സംഭവം: എസ്.ഐക്ക് സസ്പെൻഷൻ

text_fields
bookmark_border
മലപ്പുറം: കോട്ടക്കൽ പൊലീസ് സ്േറ്റഷനിൽ അഭിഭാഷകനെ മർദിച്ച സംഭവത്തിൽ എസ്.ഐ വിനോദിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഡി.ജി.പിയുടെ നിർദേശപ്രകാരമാണ് നടപടി. എസ്.ഐക്കും മറ്റു പൊലീസുകാർക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസം വിനോദിനെ തൃശൂർ റേഞ്ച് െഎ.ജി എം.ആർ. അജിത് കുമാറി​െൻറ ഒാഫിസിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഹൈകോടതി നിർദേശപ്രകാരം ഹൈകോർട്ട് വിജിലൻസ് രജിസ്ട്രാർ മഞ്ചേരി, മലപ്പുറം കോടതികളിലും കോട്ടക്കൽ പൊലീസ് സ്റ്റേഷനിലും തെളിവെടുപ്പ് നടത്തി. അദ്ദേഹത്തിൻറെ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ ഹൈകോടതി തുടർനടപടികൾ കൈക്കൊള്ളും. മോഷണക്കേസി​െൻറ പേരിൽ കുട്ടികളെ പിടികൂടിയെന്ന ആരോപണം കോടതിയുടെ നിർദേശപ്രകാരം അന്വേഷിക്കാനെത്തിയ അഭിഭാഷകനായ വഹാബിനെ മർദിച്ചതായി വെള്ളിയാഴ്ചയാണ് പരാതി നൽകിയത്. നാർകോട്ടിക് സെൽ ഡിവൈ.എസ്.പി കെ. സലീമിനാണ് അന്വേഷണ ചുമതല. ജില്ല ക്രൈംബ്രാഞ്ച് എസ്.െഎ വിഷ്ണുവിനെ കോട്ടക്കലിൽ പകരം നിയമിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story