Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയുവാവിനെ...

യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; മുഖ്യപ്രതി പിടിയിൽ

text_fields
bookmark_border
പാലക്കാട്: ഇരുമ്പുവടി കൊണ്ട് അടിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി അറസ്റ്റിൽ. പാലക്കാട്, പേഴുംകര സ്വദേശി ആന മനാഫ് എന്ന അബ്ദുറഹ്മാനെയാണ് (30) ടൗൺ നോർത്ത് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. മനാഫും കൂട്ടുകാരും രാത്രി 11ന് കാവിൽപ്പാട് അരിസ്റ്റോ ഓഡിറ്റോറിയത്തിന് സമീപം ഇരുട്ടിൽ നിൽക്കുന്നത് ചോദിച്ചതിലുള്ള വിരോധത്തിൽ ഒലവക്കോട് സ്വദേശി സലീമിനെ കൈയിലുണ്ടായിരുന്ന ഇരുമ്പുവടി കൊണ്ട് തലക്കടിക്കുകയും മൂക്ക് അടിച്ച് പൊട്ടിക്കുകയും ചെയ്ത് രക്ഷപ്പെടുകയായിരുന്നു. തമിഴ്നാട്ടിൽ ഒളിവിലായിരുന്നു മനാഫ്. കഴിഞ്ഞമാസം കല്ലേക്കാട് ബി.എസ്.എസ് സ്കൂളിനു സമീപം വാളുമായി നിൽക്കുകയായിരുന്ന ഇയാൾ നാട്ടുകാരെ കണ്ട് ഓടിരക്ഷപ്പെട്ടിരുന്നു. പാലക്കാട് ടൗൺ പരിസരം കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടമാണ് ഇയാളുടെ തൊഴിലെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് കടത്ത്, അടിപിടി, പിടിച്ചുപറി, കൊലപാതക ശ്രമം, ആയുധ നിയമം എന്നീ വകുപ്പുകളിലായി പാലക്കാട് നോർത്ത്, സൗത്ത് പൊലീസ് സ്റ്റേഷനുകളിൽ പതിനഞ്ചോളം കേസുകളുണ്ട്. ഇയാൾക്കെതിരെ ഗുണ്ടാനിയമം ചുമത്തുമെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തും കൂട്ടുപ്രതിയുമായ വിഷ്ണു ഒളിവിലാണ്. പിടിയിലാകുമ്പോൾ മനാഫ് ഉപയോഗിച്ചിരുന്ന ബൈക്ക് മോഷ്ടിച്ചതാണെന്ന് സംശയമുണ്ട്. മനാഫിനെ ഭയന്ന് പലരും പരാതിപ്പെടാൻ തയാറാകുന്നില്ലെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ടൗൺ നോർത്ത് സ്റ്റേഷൻ ഓഫിസർ ആർ. ശിവശങ്കര‍​െൻറ നിർദേശ പ്രകാരം എസ്.ഐ ആർ. രഞ്ജിത്, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ കെ. നന്ദകുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ആർ. കിഷോർ, എം. സുനിൽ, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, ആർ. രാജീദ്, ഷിബു, എ. ജയ്സൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story