Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകായികാധ്യാപക സംഘടന...

കായികാധ്യാപക സംഘടന ജില്ല സമ്മേളനം

text_fields
bookmark_border
മലപ്പുറം: സംയുക്ത കായികാധ്യാപക സംഘടന ജില്ല സമ്മേളനവും യാത്രയയപ്പും സംസ്ഥാന സെക്രട്ടറി ഫാറൂഖ് പത്തൂർ ഉദ്ഘാടനം ചെയ്തു. കായിക വിദ്യാഭ്യാസ സെമിനാറിൽ ഡോ. സ്റ്റാലിൻ റാഫേൽ സംസാരിച്ചു. സംസ്ഥാന കായിക സൂചികയിൽ മലപ്പുറത്തി​െൻറ മികവ് വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. സർവിസിൽനിന്ന് വിരമിക്കുന്ന ടി. സയ്യിദ് അലി (ജി.എച്ച്.എസ്.എസ് പെരിന്തൽമണ്ണ), പി. ശ്രീലത (ജി.എച്ച്.എസ്.എസ് മങ്കട പള്ളിപ്പുറം), എം.പി. ഷൗക്കത്തലി (എസ്.ഒ.എ.എച്ച്.എസ്.എസ് അരീക്കോട്), അബൂബക്കർ സിദ്ദീഖ് (എം.എച്ച്.എം.യു.പി.എസ് വാവൂർ), ജോസഫ് (കെ.എം.എച്ച്.എസ്.എസ് കരുളായി), ഡെയ്സി ജോസഫ് (പി.എം.എസ്.എ.വി.എച്ച്.എസ്.എസ് ചാപ്പനങ്ങാടി) എന്നീ കായികാധ്യാപകർക്ക് യാത്രയയപ്പ് നൽകി. ഇവർക്ക് കെ. രാഘവൻ, സി. മുഹമ്മദലി, കെ.പി.ടി. കുഞ്ഞിമുഹമ്മദ് എന്നിവർ സ്നേഹോപഹാരം കൈമാറി. വി. സജാത് സാഹിർ സ്വാഗതവും എം. മുനീർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story