Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആൾക്കൂട്ട കൊലപാതകം...

'ആൾക്കൂട്ട കൊലപാതകം' കൺമുന്നിൽ; പ്രതിഷേധത്തീയായി തെരുവുനാടകം

text_fields
bookmark_border
പരപ്പനങ്ങാടി: തിരക്കേറിയ നഗരമധ്യത്തിലൂടെ ഓടിപ്പോകുന്ന ആദിവാസി യുവാവും പിറകെയോടി അയാളെ തല്ലി താഴെയിടുന്ന നാട്ടുകാരും. വെള്ളിയാഴ്ച വൈകീട്ട് ആറിന് പരപ്പനങ്ങാടി നഗരം വേറിട്ട കാഴ്ചക്ക് സാക്ഷ്യം വഹിച്ചു. 'നിങ്ങൾക്ക് വിശക്കാറില്ലേ?... നിങ്ങൾ ദാഹം തീർത്തത് നിങ്ങളുണ്ടാക്കി വെച്ച വെള്ളം കൊണ്ടാണോ?... എന്തിനെ​െൻറ പൊന്നുമോനെ നിങ്ങളിങ്ങനെ അടിച്ചുകൊന്നു. ഗതാഗത തിരക്കേറിയ തിരൂർ റോഡരികിൽ ചലനമറ്റ് കിടക്കുന്ന യുവാവിനെ മടിയിൽ കിടത്തി അലമുറയിടുന്ന അമ്മ. കള്ളനെന്ന് കേട്ടയുടൻ മറ്റൊന്നും ആലോചിക്കാതെ അക്രമം അഴിച്ചുവിടുന്ന ആൾക്കൂട്ടം. രംഗങ്ങൾ സെൽഫിയെടുത്ത് സ​െൻറ് ചെയ്യുന്ന ഒരു കൂട്ടം ചെറുപ്പക്കാർ. നാടകകൃത്ത് റഫീഖ് മംഗലശ്ശേരിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി പ്രതികരണ വേദിയുടെ ബാനറിൽ ഒരുപറ്റം കലാകാരന്മാർ അവതരിപ്പിച്ച തെരുവുനാടകമായിരുന്നു സംഭവമെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ആൾക്കൂട്ടത്തിന് ശ്വാസം നേരെ വീണത്. ആൾക്കൂട്ടം മർദിച്ചുകൊന്ന ആദിവാസി യുവാവ് മധുവിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചായിരുന്നു തെരുവിലെ കലാപ്രകടനം.
Show Full Article
TAGS:LOCAL NEWS 
Next Story