Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവസ്​ത്ര വിൽപനശാലയുടെ...

വസ്​ത്ര വിൽപനശാലയുടെ ഷട്ടർ തകർത്ത്​ മോഷണം

text_fields
bookmark_border
മലപ്പുറം: വസ്ത്ര വിൽപനശാലയുടെ ഷട്ടർ തകർത്ത് പണവും വസ്ത്രവും കവർന്നു. മലപ്പുറം കുന്നുമ്മലിന് സമീപത്തെ പ്രമുഖ ബ്രാൻഡ് ഷോറൂമിലാണ് മോഷണം. 25,000 രൂപയും മൂന്ന് ലക്ഷത്തി​െൻറ വസ്ത്രങ്ങളും നഷ്ടപ്പെട്ടതായി ഉടമ പൊലീസിനെ അറിയിച്ചു. ഞായറാഴ്ച രാവിലെയാണ് പൂട്ടുപൊളിച്ച നിലയിൽ കാണപ്പെട്ടത്. ശനിയാഴ്ച രാത്രി 9.30നാണ് ഷോറൂം അടച്ചത്. 10 മണിവരെ ജോലിക്കാർ പരിസരത്തുണ്ടായിരുന്നു. പൂട്ട് പൊളിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിക്കാത്തതിനാൽ ഷട്ടർ പൊക്കി അകത്തുകടന്നതാകാമെന്നാണ് പൊലീസ് പറഞ്ഞു. ഷട്ടർ വാഹനത്തിൽ കെട്ടി വലിച്ചതാകാമെന്നാണ് സൂചന. സംഘത്തിൽ ഒന്നിൽ കൂടുതൽ പേരുണ്ടാകാമെന്നും പൊലീസ് പറഞ്ഞു. മലപ്പുറം എസ്.െഎമാരായ ബിനു, ലത്തീഫ്, ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. പൊലീസ് നായക്കൾക്ക് റോഡിനപ്പുറം പോകാനായില്ല. മോഷണശേഷം വസ്ത്രങ്ങളുമായി പ്രതികൾ വാഹനത്തിൽ രക്ഷപ്പെട്ടിരിക്കാമെന്ന് പൊലീസ് പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു. mpmas police മലപ്പുറം കുന്നുമ്മലിന് സമീപത്തെ മോഷണം നടന്ന ഷോറൂമിൽ പൊലീസ് പരിശോധിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story