Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right100 ആദിവാസി ഉൗരുകളിൽ...

100 ആദിവാസി ഉൗരുകളിൽ 'സമഗ്ര' സാക്ഷരത പദ്ധതി

text_fields
bookmark_border
മലപ്പുറം: ആദിവാസിവിഭാഗങ്ങളിലെ നിരക്ഷരത നിർമാർജനത്തിനും തുടർവിദ്യാഭ്യാസത്തിലൂടെ പുരോഗതിയിലേക്കെത്തിക്കുന്നതിനുമായി 100 ഉൗരുകളിൽ സാക്ഷരത പദ്ധതിവരുന്നു. പട്ടികവർഗ വികസനവകുപ്പുമായി സഹകരിച്ച് സംസ്ഥാന സാക്ഷരത മിഷനാണ് 'സമഗ്ര' പേരിൽ കോളനികളിലെത്തുന്നത്. സംസ്ഥാനത്ത് സാക്ഷരത നിലവാരം ഏറ്റവും കുറവെന്ന് പട്ടികവർഗ വികസനവകുപ്പ് കണ്ടെത്തിയ ഉൗരുകളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കേരള ജനസംഖ്യയിൽ 1.14 ശതമാനം (2011 സെൻസസ്) ആദിവാസികളാണ്. 72.77 ശതമാനമാണ് ആദിവാസി സാക്ഷരത. ഒൗപചാരിക വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതും പഠനം നിർത്തിയതുമായ മുതിർന്നവർ, നാലാംതരം, ഏഴാംതരം വിദ്യാഭ്യാസം നേടാത്ത മുതിർന്നവർ എന്നിവർ പദ്ധതിയുടെ ഭാഗമാകും. ഉൗരുകളിൽ സാക്ഷരത പ്രവർത്തനം വരുത്തിയ മാറ്റവും തുടർപ്രവർത്തനങ്ങളുടെ അനിവാര്യതയും 'വാരാദ്യ മാധ്യമം' ചൂണ്ടികാട്ടിയിരുന്നു. ആദിവാസികൾ കൂടുതലുള്ള വയനാട്, പാലക്കാട് ജില്ലകളിലാണ് കൂടുതൽ ഉൗരുകളിൽ പരിപാടി നടത്തുന്നത്. 25 ഉൗരുകൾ വീതം. ഇടുക്കിയിൽ 14, മലപ്പുറത്ത് ഏഴ് കോളനികളിൽ സാക്ഷരത പ്രവർത്തനം ആരംഭിക്കും. ഓരോ ഉൗരിലും ഓരോ േപ്രരക് ഉണ്ടാകും. ആദിവാസി വിഭാഗത്തിൽപ്പെട്ട പത്താംക്ലാസ് വിജയിച്ചവരിൽനിന്ന് ഇവരുടെ െതരഞ്ഞെടുപ്പ് പൂർത്തിയായി. പഠിതാക്കളെ കണ്ടെത്തുന്നതിനുള്ള സർവേ തുടങ്ങി. മാർച്ചിൽ ക്ലാസുകൾ ആരംഭിക്കും. സാക്ഷരത പരീക്ഷയിൽ വിജയിക്കുന്നവരെ സാക്ഷരത മിഷ​െൻറ തുല്യത കോഴ്സുകളിലൂടെ ഉപരിപഠനത്തിന് അർഹരാക്കും. തെരഞ്ഞെടുത്ത ഉൗരുകൾ ഉൾെപ്പടുന്ന ഗ്രാമപഞ്ചായത്തുകളിൽ ഉൗരുതലത്തിലും പഞ്ചായത്തുതലത്തിലും ആദിവാസി സാക്ഷരത സമിതികൾ രൂപവത്കരിച്ചിട്ടുണ്ട്. ഈ സമിതികൾക്കാണ് പദ്ധതിയുടെ മേൽനോട്ടച്ചുമതല. ഇതിനു പുറമെ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ചെയർമാനും സാക്ഷരത മിഷൻ ജില്ല കോഒാഡിനേറ്റർ, ജില്ല പട്ടികജാതി വികസന ഓഫിസർ, േപ്രാജക്ട് ഡെവലപ്മ​െൻറ് ഓഫിസർ എന്നിവർ അംഗങ്ങളുമായ ജില്ലതല ആദിവാസി സാക്ഷരത സമിതികൾക്കും രൂപം നൽകും. സംസ്ഥാനതല മോണിറ്ററിങ്ങിന് സാക്ഷരത മിഷൻ ഡയറക്ടർ, പട്ടികവർഗ വികസനവകുപ്പ് ഡയറക്ടർ എന്നിവർ ഉൾപ്പെട്ട കോർ ഗ്രൂപ്പുമുണ്ട്. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പഠനകേന്ദ്രങ്ങൾ സന്ദർശിച്ച് പഠിതാക്കൾക്ക് പിന്തുണയും േപ്രാത്സാഹനവും നൽകുന്ന പരിപാടികൾ ആവിഷ്കരിക്കും. 'സമഗ്ര' ആദിവാസി സാക്ഷരത പദ്ധതി ജില്ല ഉൗരുകൾ തിരുവനന്തപുരം 5 കൊല്ലം 2 പത്തനംതിട്ട 3 ഇടുക്കി 14 എറണാകുളം 3 തൃശൂർ 3 കോഴിക്കോട് 3 മലപ്പുറം 7 പാലക്കാട് 25 വയനാട് 25 കണ്ണൂർ 5 കാസർകോട് 5 imege: mpgas weekend
Show Full Article
TAGS:LOCAL NEWS 
Next Story