Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസി.പി.​െഎ സംസ്​ഥാന...

സി.പി.​െഎ സംസ്​ഥാന സമ്മേളനം: പുസ്​തകോത്സവത്തിന്​ തുടക്കം

text_fields
bookmark_border
മലപ്പുറം: മാർച്ച് ഒന്നിനാരംഭിക്കുന്ന സി.പി.െഎ സംസ്ഥാന സമ്മേളന ഭാഗമായി പുസ്തകോത്സവം, ഫോേട്ടാ പ്രദർശനം എന്നിവക്ക് തുടക്കം. മലപ്പുറം സിവിൽ സ്റ്റേഷന് സമീപം 'മൂലധനം' പുസ്തകോത്സവം ഇ.കെ. വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രഫ. പി. ഗൗരി അധ്യക്ഷത വഹിച്ചു. ടൗൺഹാളിൽ 'സമരപഥങ്ങളിൽ' ഫോേട്ടാ എക്സിബിഷൻ നടി നിലമ്പൂർ ആയിഷ ഉദ്ഘാടനം ചെയ്തു. പി. കുഞ്ഞിമൂസ അധ്യക്ഷത വഹിച്ചു. കെ.പി. രാജേന്ദ്രൻ, വി.കെ. കൃഷ്ണദാസ്, ആളൂർ പ്രഭാകരൻ, ഹനീഫ റാവുത്തർ എന്നിവർ സംസാരിച്ചു. ആളൂർ പ്രഭാകരൻ രചിച്ച 'വിപ്ലവവീഥിയിലെ മലപ്പുറം പെരുമ' പുസ്തകം ഇ.കെ. വിജയൻ എം.എൽ.എ നിലമ്പൂർ ആയിഷക്ക് നൽകി പ്രകാശനം ചെയ്തു. ആതിര നന്ദൻ, വി.പി. മൻസിയ എന്നിവർ നൃത്തം അവതരിപ്പിച്ചു. സമരപ്രഖ്യാപന കൺവെൻഷൻ മലപ്പുറം: പൊതുമേഖല ബാങ്കുകളിൽ വ്യാപകമായ വായ്പ തട്ടിപ്പുകൾ അവസാനിപ്പിക്കാൻ റിസർവ് ബാങ്ക് കർശന നിരീക്ഷണം ഏർപ്പെടുത്തണമെന്നും ഇടപാടുകാരിൽ വിശ്വാസം നിലനിർത്താൻ അതിലൂടെയേ കഴിയൂവെന്നും കേരള ഗ്രാമീൺ ബാങ്ക് ഡെപ്പോസിറ്റ് കലക്ടേഴ്സ് യൂനിയൻ സമരപ്രഖ്യാപന കൺവെൻഷൻ അഭിപ്രായപ്പെട്ടു. സംസ്ഥാന ട്രഷറർ എം.പി. നാരായണൻ നമ്പീശൻ അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് കുഞ്ഞിമുഹമ്മദ് ഞെട്ടിക്കുളം ഉദ്ഘാടനം ചെയ്തു. ശശി തിരൂർക്കാട്, പി. അലവിക്കുട്ടി, വിശ്വനാഥൻ പൂക്കോട്ടുംപാടം, ഹരിദാസൻ അരിയല്ലൂർ, വി.പി. ഹൈദ്രു മഞ്ചേരി, അസീസ് പുലാമന്തോൾ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി കൈലാസ്നാഥ് പാണ്ടിക്കാട് സ്വാഗതവും കെ.ടി. വിജയകുമാർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story