Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതൃശൂരിലെ...

തൃശൂരിലെ തുടർചർച്ചകൾക്ക്​ മലപ്പുറം ഒരുങ്ങുന്നു

text_fields
bookmark_border
സി.പി.എം ചർച്ചകളുടെ അലയൊലികൾ സി.പി.െഎ സമ്മേളനത്തിലുണ്ടാകും മലപ്പുറം: മുന്നണിവിപുലീകരണ ചർച്ചകൾക്കും സർക്കാറി​െൻറ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകൾക്കും വഴിമരുന്നിട്ട് തൃശൂരിൽ സി.പി.എം സംസ്ഥാന സമ്മേളനം സമാപിച്ചതോടെ സംസ്ഥാന രാഷ്ട്രീയത്തി​െൻറ ശ്രദ്ധ ഇനി മലപ്പുറത്തേക്ക്. സി.പി.എം സമ്മേളനത്തിലുയർന്ന രാഷ്ട്രീയ പ്രശ്നങ്ങളുടെ അലയൊലികൾ മാർച്ച് ഒന്നിന് മലപ്പുറത്ത് തുടങ്ങുന്ന സി.പി.െഎ സംസ്ഥാന സമ്മേളനത്തിലുണ്ടാവും. സി.പി.എമ്മിൽ ഉയർന്ന വിമർശനങ്ങൾക്ക് മലപ്പുറത്ത് മറുവാദങ്ങളുയരും. എൽ.ഡി.എഫ് ഇതുവരെ ചർച്ച ചെയ്യാത്ത മാണിഗ്രൂപ്പി​െൻറ മുന്നണിപ്രവേശന കാര്യം സി.പി.എം സമ്മേളനത്തോടെയാണ് സജീവചർച്ചയായത്. അകത്തും പുറത്തും ചർച്ചകളും പ്രസ്താവനകളും കത്തിക്കയറി. തൃശൂരിൽ കെ.എം. മാണിയും കാനം രാജേന്ദ്രനും ഒരുമിച്ച് പെങ്കടുത്ത സെമിനാർ രാഷ്ട്രീയപ്രാധാന്യം നേടി. യു.ഡി.എഫിലും ഇതി​െൻറ അലയൊലിയുണ്ടായി. മാണിയെ യു.ഡി.എഫിലെത്തിക്കാൻ കുഞ്ഞാലിക്കുട്ടിയുടെ ഭാഗത്തുനിന്ന് വീണ്ടും കരുനീക്കമുണ്ടായതും കൂട്ടിവായിക്കാം. മാണിയുടെ മുന്നണിപ്രവേശന കാര്യത്തിൽ സ്വരം കടുപ്പിച്ചാണ് കാനം രാജേന്ദ്രൻ സി.പി.െഎ സമ്മേളനത്തിലേക്ക് ചുവട് വെക്കുന്നത്. സി.പി.എമ്മിന് വഴങ്ങാത്ത ശൈലി സമ്മേളനത്തിൽ അദ്ദേഹത്തി​െൻറ സ്വീകാര്യത വർധിപ്പിക്കുമെന്ന് ഉറപ്പാണ്. പാർട്ടിക്കുള്ളിലെ ദുർബലമായ എതിർശബ്ദങ്ങൾ ഇതോടെ ഇല്ലാതാവുമെന്നാണ് കണക്കുകൂട്ടൽ. രാഷ്ട്രീയ കൊലപാതകങ്ങൾ സർക്കാറി​െൻറ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചതായി കാനം കഴിഞ്ഞദിവസം മലപ്പുറത്തും ആവർത്തിച്ചത് സി.പി.എമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കുക ലക്ഷ്യമിട്ടാണ്. സി.പി.െഎ സമ്മേളനത്തി​െൻറ പതാക, ദീപശിഖ ജാഥകൾ ബുധനാഴ്ച കോട്ടപ്പടിയിൽ സംഗമിക്കും. വ്യാഴാഴ്ച ജന. സെക്രട്ടറി എസ്. സുധാകർ റെഡ്ഢി ഉദ്ഘാടനം ചെയ്യുന്നതോടെയാണ് ചതുർദിന സമ്മേളനത്തിന് തുടക്കമാകുന്നത്. മൂന്നാംദിനം മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധികളെ അഭിസംബോധന ചെയ്യാനെത്തുന്നതും രാഷ്ട്രീയപ്രാധാന്യമേറ്റുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story