Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവലിയതോട്​...

വലിയതോട്​ വൃത്തിയാക്കി സന്നദ്ധ പ്രവർത്തകർ

text_fields
bookmark_border
മലപ്പുറം: ലക്ഷങ്ങൾ മുടക്കി ശുചീകരിച്ച വലിയതോടിൽ മാലിന്യം അടിഞ്ഞുകൂടിയതോടെ ശുചീകരണവുമായി സന്നദ്ധ പ്രവർത്തകർ. നൂേറങ്ങൽമുക്ക് വിസ്മയ ക്ലബി​െൻറയും നെഹ്റുയുവകേന്ദ്രയുടെയും വളൻറിയർമാരാണ് ഞായറാഴ്ച തോട് ശുചീകരണത്തിനിറങ്ങിയത്. മേൽമുറി 27 മുതൽ മഠത്തിൽപടിവരെയാണ് വൃത്തിയാക്കിയത്. താൽക്കാലിക തടയണകൾ വൃത്തിയാക്കി. പ്ലാസ്റ്റിക്, ജൈവ മാലിന്യം തരംതിരിച്ചെടുത്ത് നഗരസഭക്ക് കൈമാറും. നഗരസഭക്ക് കീഴിലെ സന്നദ്ധ സംഘടനകളുടെയും ക്ലബുകളുടെയും സഹകരണത്തോടെ കഴിഞ്ഞയാഴ്ച മഠത്തിൽപടി മുതൽ ആലത്തൂർപടി വരെയുള്ള ഭാഗങ്ങളിൽ ശുചീകരിച്ചിരുന്നു. വലിയതോടിൽ മേൽമുറി 27ൽ നിർമിക്കുന്ന തടയണയുടെ ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്. നിർമാണം ഉടൻ ആരംഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story