Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരിയാപുരത്തിന്​...

പരിയാപുരത്തിന്​ അഭിമാനമായി ഡോ. തോമസ് കുര്യനും ഗ്രെയ്സൺ ആൻറണിയും

text_fields
bookmark_border
പെരിന്തൽമണ്ണ: പരിയാപുരം സ​െൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് പൂർവ വിദ്യാർഥികൾക്ക് ഉന്നത പഠനരംഗത്ത് നേട്ടം. ഒാൾ ഇന്ത്യ മെഡിക്കൽ എൻട്രൻസിൽ 1349ാം റാങ്ക് നേടിയ ഡോ. തോമസ് കുര്യനും പിഎച്ച്.ഡി പഠനത്തിന് 80 ലക്ഷം രൂപയുടെ സ്കോളർഷിപ്പോടെ അയർലൻഡിലേക്ക് തിരിക്കുന്ന ഗ്രെയ്സൺ ആൻറണിയുമാണ് നാടിന് അഭിമാനമായത്. രാജ്യത്ത് ഒന്നരലക്ഷം എം.ബി.ബി.എസുകാർ എഴുതിയ പരീക്ഷയിലാണ് തോമസി​െൻറ തിളക്കമാർന്ന വിജയം. പെരിന്തൽമണ്ണ ഗവ. പോളിടെക്‌നിക്കിൽനിന്നും വിരമിച്ച മുല്ലമംഗലം എം.ടി. കുര്യാക്കോസി​െൻറയും പരിയാപുരം ഫാത്തിമ യു.പി സ്കൂൾ അധ്യാപിക സിൽവി ജേക്കബി​െൻറയും മകനാണ്. കുസാറ്റിൽനിന്ന് എം.എസ്സി ഫൊട്ടോണിക്സിൽ പഠനം പൂർത്തിയാക്കിയ ഗ്രെയ്സൺ ആൻറണി വർഷം 20 ലക്ഷം രൂപയുടെ സ്കോളർഷിപ്പിനാണ് അർഹനായത്. പരിയാപുരം ഫാത്തിമ യു.പി സ്കൂൾ പ്രധാനാധ്യാപകൻ ഇയ്യാലിൽ ഇ.ജെ. ആൻറണിയുടെയും ഇതേ വിദ്യാലയത്തിലെ അധ്യാപിക ലൗലി സെബാസ്റ്റ്യേൻറയും മകനാണ്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് പരിയാപുരം സ​െൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇരുവർക്കും സ്വീകരണം നൽകും. pmnamc2 padam: ഡോ. തോമസ് കുര്യൻ pmnamc2 padam1: ഗ്രെയ്സൺ ആൻറണി
Show Full Article
TAGS:LOCAL NEWS 
Next Story