Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഞങ്ങളുടെ പ്രശ്നത്തിന്...

'ഞങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണണമെങ്കിൽ ആരെങ്കിലും മരിക്കണോ'

text_fields
bookmark_border
പാലക്കാട്: ''ആദിവാസികളുടെ പരാധീനതകൾക്ക് പരിഹാരം കാണണമെങ്കിൽ ഞങ്ങളുടെ ശവശരീരം കാണണമെന്ന അവസ്ഥയാണ്. രണ്ടുമാസമായി ഞങ്ങൾ വില്ലേജ് ഓഫിസിന് മുന്നിൽ കുടിൽകെട്ടി രാപകൽ സമരം നടത്തുന്നു. ആരും തിരിഞ്ഞുനോക്കിയിട്ടില്ല. ഇനി ആരെങ്കിലും ഇവിടെ കിടന്ന് മരിച്ചാൽ എല്ലാവരും ഓടിയെത്തും''. കൊല്ലങ്കോട്ട് വില്ലേജ് ഓഫിസിന് മുന്നിൽ സമരത്തിന് നേതൃത്വം നൽകുന്ന സംസ്ഥാന പട്ടികവർഗ മഹാസഭ ചിറ്റൂർ താലൂക്ക് കമ്മിറ്റി സെക്രട്ടറി രാജുവി​െൻറ വാക്കുകളാണിത്. പാലക്കാട് ജില്ലയിലെ ഇരവാലൻ (എറവാളൻ) വിഭാഗത്തെ പട്ടികവർഗ വിഭാഗത്തിൽനിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് 2017 ഡിസംബർ 27 മുതൽ ഇവർ വില്ലേജ് ഓഫിസിന് മുന്നിൽ കുടിൽകെട്ടി സമരം ആരംഭിച്ചത്. രണ്ടുമാസം പിന്നിട്ടു. ഒരു മാസം പിന്നിട്ടപ്പോൾ കിർതാഡ്സ് ഉദ്യോഗസ്ഥരെത്തി ചിറ്റൂർ തഹസിൽദാർക്ക് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും നടപടിയെടുത്തില്ല. കൊല്ലങ്കോട്, എലവഞ്ചേരി, മുതലമട, പെരുമാട്ടി പഞ്ചായത്തുകളിലായാണ് പാലക്കാട് ജില്ലയിൽ ഇരവാലൻ വിഭാഗം കൂടുതലുള്ളത്. സമരം തുടങ്ങി രണ്ടുമാസം പിന്നിട്ടിട്ടും സർക്കാർ കാര്യമായി ഇടപെട്ടിട്ടില്ല. കെ. ബാബു എം.എൽ.എ ഒരിക്കൽ സമരപ്പന്തൽ സന്ദർശിച്ചെന്നല്ലാതെ മറ്റാരും എത്തിനോക്കിയില്ല. ഉടൻ പരിഹാരം കാണുമെന്ന് എം.എൽ.എ പറഞ്ഞെങ്കിലും ഫലമുണ്ടായിട്ടില്ല. വകുപ്പ് മന്ത്രി എ.കെ. ബാലൻ വിഷയത്തിൽ ഇടപെട്ടിട്ടില്ല. സമരപ്പന്തലിന് സമീപം പൊതുപരിപാടികൾക്ക് മന്ത്രി എത്തിയെങ്കിലും പന്തൽ സന്ദർശിക്കാനോ വിവരങ്ങൾ ആരായാനോ തയാറായില്ല. 20ന് കലക്ടറേറ്റിൽ ചർച്ച നടത്താമെന്ന് ചിറ്റൂർ തഹസിൽദാർ സമരക്കാർക്ക് വാക്ക് നൽകിയെങ്കിലും അതും പാലിക്കപ്പെട്ടില്ല. 2008ലാണ് ഇരവാലൻ വിഭാഗത്തിന് ആദിവാസിപദവിക്ക് അർഹതയില്ലെന്നും ഇവർ പട്ടികജാതി വിഭാഗത്തിലെ ചെറുമർ വിഭാഗത്തിലുള്ളവരാണെന്നും കിർതാഡ്സ് റിപ്പോർട്ട് നൽകിയത്. പിന്നീട് ഘട്ടംഘട്ടമായി പട്ടികവർഗ സർട്ടിഫിക്കറ്റ് നൽകുന്നത് നിർത്തലാക്കി. ഈ വർഷം പൂർണമായി നിർത്തലാക്കിയതോടെയാണ് സമരം ആരംഭിച്ചത്. പ്രജീഷ് റാം
Show Full Article
TAGS:LOCAL NEWS 
Next Story