Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅട്ടപ്പാടി മധുവി​െൻറ...

അട്ടപ്പാടി മധുവി​െൻറ കൊലപാതകം: പ്രതികളെ റിമാൻഡ് ചെയ്തു

text_fields
bookmark_border
മധുവി​െൻറ കൊലപാതകം: പ്രതികൾ റിമാൻഡിൽ മണ്ണാർക്കാട്: അട്ടപ്പാടി മുക്കാലിയിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ പ്രതികളെ മാർച്ച് ഒമ്പതു വരെ റിമാൻഡ് ചെയ്തു. മണ്ണാർക്കാട് സ്പെഷൽ കോടതിയിൽ ഹാജരാക്കിയ 16 പ്രതികളെയാണ് മണ്ണാർക്കാട് മുനിസിഫ് മജിസ്‌ട്രേറ്റ് എം. രമേശൻ റിമാൻഡ് ചെയ്തത്. പ്രതികളായ പാക്കുളം മേച്ചേരി ഹുസൈൻ (50), മുക്കാലി കിളയിൽ മരക്കാർ (33), മുക്കാലി പൊതുവച്ചോല ശംസുദ്ദീൻ (34), കൽകണ്ടി കുന്നത്ത് അനീഷ് (30), മുക്കാലി താഴ്ശ്ശേരി രാധാകൃഷ്ണൻ (34), ആനമൂളി പൊതുവച്ചോല അബൂബക്കർ എന്ന ബക്കർ (31), മുക്കാലി പടിഞ്ഞാറേപള്ള കുരിക്കൾ സിദ്ദീഖ് (38), മുക്കാലി തൊട്ടിയിൽ ഉബൈദ് (25), മുക്കാലി വിരുത്തിയിൽ നജീബ് (33), മുക്കാലി മണ്ണമ്പറ്റ ജയ്‌ജുമോൻ (44), മുക്കാലി ചോലയിൽ അബ്ദുൽകരീം (48), മുക്കാലി പുത്തൻപുരക്കൽ സജീവ് (30), മുക്കാലി മുരിക്കട സതീഷ്‌ (39), മുക്കാലി ചെരിവിൽ ഹരീഷ് (34), ബിജു (41), മുക്കാലി വിരുത്തിയിൽ മുനീർ (28) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ജില്ല സ്‌പെഷൽ കോടതി മജിസ്‌ട്രേറ്റി​െൻറ അഭാവത്തിൽ മണ്ണാർക്കാട് മുനിസിഫ്‌ മജിസ്‌ട്രേറ്റ് മുമ്പാകെ 1.20ഓടെയാണ് ഇവരെ കനത്ത പൊലീസ് ബന്തവസ്സിൽ ഹാജരാക്കിയത്. 2.20ഒാടെ കോടതി നടപടികൾ പൂർത്തിയാക്കി സബ് ജയിലിലേക്ക് മാറ്റി.
Show Full Article
TAGS:LOCAL NEWS 
Next Story