Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവനംവകുപ്പിനെ...

വനംവകുപ്പിനെ കുറ്റപ്പെടുത്തുന്നതിൽ സി.പി.ഐക്ക് അതൃപ്തി

text_fields
bookmark_border
അഗളി: മധുവി‍​െൻറ കൊലപാതകത്തിൽ വനംവകുപ്പ് ജീവനക്കാരെ സംശയമുനയിൽ നിർത്തുന്നതിൽ സി.പി.ഐക്ക് എതിർപ്പ്. സി.പി.ഐ കൈകാര്യം ചെയ്യുന്ന വനംവകുപ്പിനെതിരെ സി.പി.എം കരുനീക്കുകയാണെന്നാണ് സി.പി.ഐ നേതാക്കളുടെ വിലയിരുത്തൽ. മധുവി​െൻറ വീട് സന്ദർശിക്കാൻ മന്ത്രി എ.കെ. ബാലൻ എത്തിയപ്പോൾ സി.പി.ഐ നേതാക്കൾ വിട്ടുനിന്നു. വീട് സന്ദർശിച്ച ശേഷം എ.കെ. ബാലൻ സി.പി.ഐയെ കുറ്റപ്പെടുത്തുന്ന രീതിയിലാണ് സംസാരിച്ചത്. വനം മാത്രമല്ല, ആദിവാസികളെയും സംരക്ഷിക്കേണ്ട ബാധ്യത വനംവകുപ്പിനുണ്ടെന്ന് ബാലൻ കുറ്റപ്പെടുത്തി. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന ആരോപണത്തെ തുടർന്നാണ് മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉടൻ തീരുമാനിച്ചതെന്നും ബാലൻ പറഞ്ഞിരുന്നു. വനംവകുപ്പിനെ മനഃപൂർവം വലിച്ചിഴക്കുകയാണെന്നാണ് സി.പി.ഐയിലെ ഒരു വിഭാഗം ആരോപിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story