Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയു.പിതല ഫുട്ബാൾ ടൂർണ...

യു.പിതല ഫുട്ബാൾ ടൂർണ െമൻറ്: കൊടക്കാട് എ.യു.പി സ്കൂൾ ചാമ്പ്യന്മാർ

text_fields
bookmark_border
വള്ളിക്കുന്ന്: പരപ്പനങ്ങാടി ബി.ആർ.സിയും ചേലേമ്പ്ര എ.എം.എം.എ.യു.പി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച യു.പി സ്കൂൾതല ഫുട്ബാൾ ടൂർണമൻറിൽ കൊടക്കാട് എ.യു.പി സ്കൂൾ ചാമ്പ്യൻമാരായി. ചേലേമ്പ്ര എൻ.എൻ.എം എച്ച്.എസ്.എസിൽ നടന്ന മത്സരത്തിൽ പരപ്പനങ്ങാടി ഉപജില്ലയിലെ 19 സ്‌കൂൾ ടീമുകളാണ് പങ്കെടുത്തത്. ഫൈനലിൽ ചേലൂപ്പാടം എ.എം.എം.എ.യു.പി സ്കൂളിനെയാണ് ടീം പരാജയപ്പെടുത്തിയത്. അവസാന റൗണ്ടിൽ കൊടക്കാട് എ.യു.പി സ്കൂളും ചേലേമ്പ്ര എ.എം.എം.എ.യു.പി സ്കൂൾ ടീമും ഏറെ പൊരുതിയെങ്കിലും സമനിലയിലായതോടെ നറുക്കെടുപ്പിലൂടെയാണ് വിജയികളെ പ്രഖ്യാപിച്ചത്. ചേലേമ്പ്ര എ.എം.എം.എ.യു.പി സ്കൂൾ റണ്ണേഴ്സ് ട്രോഫി നേടി. വിജയികൾക്ക് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കലാം ട്രോഫികൾ വിതരണം ചെയ്തു. രണ്ടുദിവസങ്ങളിലായി ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ് സ്കൂൾ ഗ്രൗണ്ടിലാണ് മത്സരം നടന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story