Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഷാബാസി‍െൻറ ചികിത്സക്ക് ...

ഷാബാസി‍െൻറ ചികിത്സക്ക് സഹായ ഹസ്തവുമായി പൊന്നാനി ഗ്ലോബൽ കെ.എം.സി.സി

text_fields
bookmark_border
പൊന്നാനി: ഷാബാസി​െൻറ കണ്ണുനീർ തുടക്കാൻ പൊന്നാനി ഗ്ലോബൽ കെ.എം.സി.സി പ്രവർത്തകരെത്തി. അജ്ഞാത രോഗത്തിനടിമയായ ഷാബാസിനെ ചികിത്സയുടെ ഭാഗമായി കെ.എം.സി.സിയുടെ നേതൃത്വത്തിൽ തമിഴ്നാട് വെല്ലൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. സഹായത്തിനായി നിരവധിതവണ അധികൃതരുടെ വാതിലുകൾക്ക് മുന്നിൽ മുട്ടിയെങ്കിലും ഫലമുണ്ടായില്ല. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ ശ്രദ്ധയിൽപെട്ട സ്പീക്കർ പി. ശ്രീരാമകൃഷ്ണനും നഗരസഭ ചെയർമാനും മൂന്നാഴ്ച മുമ്പ് ഷാബാസി‍​െൻറ വീട്ടിലെത്തിയിരുന്നു. വീട്ടിലേക്കുള്ള വഴിയുടെ കാര്യത്തിൽ സാധ്യമായ എല്ലാം ചെയ്യാമെന്ന് അന്ന് സ്പീക്കർ ഉറപ്പ് നൽകിയിരുന്നു. ചികിത്സക്ക് ആവശ്യമായ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് കണ്ടെത്തുമെന്നും സ്പീക്കർ അറിയിച്ചിരുന്നു. ഇതിനിടെയാണ് ഗ്ലോബൽ കെ.എം.സി.സി പ്രവർത്തകർ സഹായഹസ്തവുമായി മുന്നോട്ടുവന്നത്. ജംഷീർ തങ്ങൾ, മൊയ്തീൻ, പി.കെ. മുഹമ്മദ്, അബ്ദുറഹ്മാൻ, വി.പി. ഹുസൈൻകോയ തങ്ങൾ, സകരിയ്യ എന്നിവർ നേതൃത്വം നൽകി. പ്രതിഷേധ വനജ്വാല പൊന്നാനി: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ അടിച്ചുകൊന്നതിനെതിരെ പൊന്നാനി പൗരസമൂഹസഭ നാളെ പ്രതിഷേധ വനജ്വാല സംഘടിപ്പിക്കുന്നു. വൈകീട്ട് അഞ്ചിന് മൺകലത്തിൽ അഗ്നിജ്വാല കൊളുത്തി കാട്ടുകുരുമുളക് ഹോമിച്ച് പ്രതിഷേധിക്കും. യോഗത്തിൽ നോവലിസ്റ്റ് സി. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ഗണേഷ് പൊന്നാനി, ആർട്ടിസ്റ്റ് സുരേന്ദ്രൻ, വി. ബാലകൃഷ്ണൻ, ബാബുതേറമ്പത്ത്, ശ്രീനി ചെറുകാട്ടുമന, സുലൈഖ യൂസുഫ്, പി. രവികുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story