Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവി.സി അനുസ്മരണവും...

വി.സി അനുസ്മരണവും പുരസ്കാരദാനവും സംഘടിപ്പിച്ചു

text_fields
bookmark_border
വേങ്ങര: സാഹിത്യ ശാഖകളിൽ ശ്രേഷ്ഠമായത് കവിതയാണെന്ന് അഡ്വ. കെ.എൻ.എ ഖാദർ എം.എൽ.എ. ഊരകത്ത് മഹാകവി വി.സി. ബാലകൃഷ്ണ പണിക്കർ ജന്മദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൈവംതന്നെ ജനങ്ങളോട് സംസാരിച്ചത് കാവ്യാത്മകമായാണെന്നും അതുകൊണ്ടാണ് മതഗ്രന്ഥങ്ങളെല്ലാം കാവ്യരൂപത്തിലായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേങ്ങര കോഓപറേറ്റിവ് സ്കൂൾ അങ്കണത്തിലെ സുരേഷ് കുമാർ നഗറിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സഫ്രീന അശ്റഫ് അധ്യക്ഷത വഹിച്ചു. വി.സി പുരസ്കാരം ബാലൻ വേങ്ങരക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ചാക്കീരി അബ്ദുൽ ഹഖ് നൽകി. ഡോ. ഉണ്ണി ആമപ്പാറക്കൽ അനുസ്മരണ പ്രഭാഷണം നടത്തി. കെ.ടി. അബ്ദുസമദ്, പി. അബൂബക്കർ, സൗദ അബൂ ത്വാഹിർ, പി.പി. ഹസൻ, റീന തിരുത്തി, കെ. മുഹമ്മദലി, റഷീദ് പരപ്പനങ്ങാടി, കെ. ഗിരീഷ് കുമാർ, കെ.വി. നാരായണൻ നായർ, വി.സി. മുരളീ മോഹൻദാസ്, കെ. ഗിരീഷ് കുമാർ, വി.സി. പ്രഭാകരപ്പണിക്കർ എന്നിവർ സംസാരിച്ചു. അവാർഡ് ജേതാവ് ബാലൻ വേങ്ങര മറുപടി പ്രസംഗം നടത്തി. കെ.പി. സോമനാഥൻ സ്വാഗതവും ടി.പി. ശങ്കരൻ നന്ദിയും പറഞ്ഞു. ഉച്ചക്കു ശേഷം കലാപരിപാടികളുടെ ഉദ്ഘാടനം കെ.കെ. രാമകൃഷ്ണൻ നിർവഹിച്ചു. കാവ്യാലാപനം, ഗാനമേള എന്നിവ നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story