Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമന്ത്രവേദങ്ങളുയർന്നു;...

മന്ത്രവേദങ്ങളുയർന്നു; വിദ്യാരാജഗോപാല മന്ത്രാർച്ചന ഭക്തിനിർഭരം

text_fields
bookmark_border
കോട്ടക്കൽ: മന്ത്രവേദ നാമ ജപങ്ങളാൽ ഇന്ത്യനൂർ മഹാഗണപതി ക്ഷേത്രത്തിൽ നടന്ന വിദ്യാരാജഗോപാല മന്ത്രാർച്ചന ഭക്തി സാന്ദ്രമായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 500ഓളം പേർ ചടങ്ങിൽ പങ്കെടുത്തു. കിഴക്കേ കോവിലകം ട്രസ്റ്റ് മാനേജർ കെ.സി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഗോപിനാഥ ശർമ എടക്കര അർച്ചനക്ക് നേതൃത്വം നൽകി. വെളിമുക്ക് രാധാകൃഷ്ണ ശർമ, പനങ്ങാട്ടുർ വിനോദ് ശർമ, വള്ളിക്കുന്ന് പുഷ്കരൻ ശർമ എന്നിവർ ഉപകർമികളായി. കൃഷ്ണ ടീച്ചർ ബോധവത്കരണം നടത്തി. പി. പത്മകുമാർ അധ്യക്ഷത വഹിച്ചു. പി. ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതവും പി.വി. മനോമോഹനൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story