Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാറക്കെട്ടിലെ സെൽഫി...

പാറക്കെട്ടിലെ സെൽഫി ഭ്രമം: കടലുണ്ടിക്കടവ് അഴിമുഖ പ്രദേശത്ത് അപകടം പതിയിരിക്കുന്നു

text_fields
bookmark_border
വള്ളിക്കുന്ന്: ഒരു സുരക്ഷാസംവിധാനങ്ങളും ഇല്ലാത്ത കടലുണ്ടിക്കടവ് അഴിമുഖ പ്രദേശത്തെ പറക്കെട്ടുകളിൽനിന്നുള്ള ഫോട്ടോ എടുക്കൽ അപകട ഭീഷണി ഉയർത്തുന്നു. അഴിമുഖ പ്രദേശത്ത് ഉയർന്നുനിൽക്കുന്ന പാറക്കെട്ടുകളിൽനിന്ന് സെൽഫിയെടുക്കാനുൾപ്പെടെ സ്ത്രീകളടക്കം മത്സരിക്കുകയാണ്. വഴുക്കുള്ള പാറക്കെട്ടിൽ തിരമാലകൾ ആഞ്ഞടിക്കുമ്പോൾപോലും നിരവധി പേരാണ് കയറിനിൽക്കുന്നത്. കോഴിക്കോട്-മലപ്പുറം ജില്ല അർത്തിയായ കടലുണ്ടിക്കടവ് പാലത്തിനു സമീപത്തെ അഴിമുഖപ്രദേശവും പക്ഷിസങ്കേതവും മറ്റും കാണാൻ ഒഴിവുദിവസങ്ങളിലും ആഘോഷവേളകളിലും കുടുംബവുമൊത്ത് നിരവധിപേർ എത്താറുണ്ട്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തി​െൻറ അതിർത്തികൂടിയാണീ പ്രദേശം. ഒരുവിധ സുരക്ഷാക്രമീകരണങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ അധികൃതർ ഇവിടെ ഒരുക്കിയിട്ടില്ല. തെരുവുവിളക്കുകൾ പോലും ഇല്ലാത്തത് അപകട ഭീഷണി വർധിപ്പിക്കുന്നു. പൊലീസി​െൻറയോ സുരക്ഷ ഗാർഡുകളുടെ‍യോ സേവനമില്ലാത്തതും പ്രശ്നമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story