Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസംഗീതത്തിെൻറ...

സംഗീതത്തിെൻറ സ്നേഹക്കടല്‍ തീര്‍ത്ത്‌ 'ചക്രക്കസേരയിലെ സ്വാതന്ത്ര്യം'

text_fields
bookmark_border
വേങ്ങര: കണ്ണമംഗലം പാലിയേറ്റിവ് സ​െൻററി​െൻറ കെട്ടിടോദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കിടപ്പിലായവരുടെ സംഗമം ശ്രദ്ധേയമായി. ചക്രക്കസേരയിലും കിടക്കയിലുമായി ശിഷ്ടജീവിതം തള്ളിനീക്കുന്ന നിരവധി രോഗികളാണ് സംഗമത്തിനെത്തിയത്. ഇവര്‍ക്കായി വിപുലമായ സൗകര്യങ്ങളും സംഘാടകര്‍ ഒരുക്കിയിരുന്നു. പലകാരണങ്ങളാൽ ജീവിതം വീല്‍ചെയറില്‍ ഒതുങ്ങിയവരുടെ കലാ സാംസ്കാരിക വേദിയായ എറണാകുളത്തെ 'ഫ്രീഡം ഓണ്‍ വീല്‍സ് ടീം' അവതരിപ്പിച്ച ഗാനമേളയും മിമിക്സ് പരേഡും ഇവര്‍ ആവോളം ആസ്വദിച്ചു. തുടര്‍ന്ന് ഗോപിനാഥ് മുതുകാടി​െൻറ മോട്ടിവേഷന്‍ ക്ലാസും മാജിക്കും കഴിഞ്ഞാണ് സഹായികളുടെ കൂടെ രോഗികള്‍ മടങ്ങിയത്.
Show Full Article
TAGS:LOCAL NEWS 
Next Story