Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഡോ. കെ. മുഹമ്മദ്​...

ഡോ. കെ. മുഹമ്മദ്​ നിഷാദിനെ ആദരിച്ചു

text_fields
bookmark_border
കുന്നക്കാവ്: ഹൈദരാബാദ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂനിവേഴ്സിറ്റിയിൽനിന്ന് ആധുനിക അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ കെ. മുഹമ്മദ് നിഷാദിനെ കുന്നക്കാവ് 'ഒരുമ'യുടെ ആഭിമുഖ്യത്തിൽ പൗരാവലി ആദരിച്ചു. പെരിന്തൽമണ്ണ തഹസിൽദാർ എൻ.എം. മെഹറലി ഉപഹാരം നൽകി. 'ഒരുമ' ചെയർമാൻ കെ.പി. പുരുഷോത്തമൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എം.ടി. ഇബ്രാഹീം, ഡെപ്യൂട്ടി തഹസിൽദാർ എ. വേണുഗോപാൽ, കുന്നക്കാവ് മഹല്ല് ഇമാം പി. സൈനുദ്ദീൻ മൗലവി, അഡ്വ. ടി.കെ. ശങ്കരൻ, സി. ശങ്കരൻകുട്ടി, വി.കെ. ഹംസ, എൻ.വി. രാമൻകുട്ടി, കെ. ഉമ്മർ, വി. ഉമ്മർ മാസ്റ്റർ, എം.കെ. അബൂബക്കർ എന്നിവർ സംസാരിച്ചു. പി.പി. ഫൈസൽ സ്വാഗതവും എം. ഹംസക്കുട്ടി നന്ദിയും പറഞ്ഞു. പടം kkv oruma1,2,3,4,5 ആധുനിക അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ കെ. മുഹമ്മദ് നിഷാദിന് കുന്നക്കാവ് 'ഒരുമ'യുടെ ഉപഹാരം പെരിന്തൽമണ്ണ തഹസിൽദാർ എൻ.എം. മെഹറലി സമ്മാനിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story