Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമന്ത്രി രാമച​ന്ദ്രൻ...

മന്ത്രി രാമച​ന്ദ്രൻ കടന്നപ്പള്ളിക്കെതിരെ യൂത്ത്​ കോൺഗ്രസ്​ കരി​െങ്കാടി

text_fields
bookmark_border
കണ്ണൂർ: തുറമുഖ, പുരാവസ്തു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്കെതിരെ യൂത്ത് കോൺഗ്രസ് കരിെങ്കാടി കാണിക്കുകയും കാറിൽ കയറുന്നത് തടയാൻ ശ്രമിക്കുകയും ചെയ്തു. മന്ത്രിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരൻ താഴെവീണു. ഷുഹൈബ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഷുഹൈബി​െൻറ പിതാവ് സർക്കാറിന് നൽകിയ കത്തിന് മറുപടി നൽകാത്തതും കടന്നപ്പള്ളിയുൾപ്പെടെ മന്ത്രിമാരാരും വസതി സന്ദർശിക്കാത്തതിലും പ്രതിഷേധിച്ചായിരുന്നു യൂത്ത് കോൺഗ്രസ് കണ്ണൂർ മണ്ഡലം പ്രസിഡൻറ് ജോഷി കണ്ടത്തിൽ, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻറ് വി.പി. അബ്ദുൽ റഷീദ്, ഒ.കെ. പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ കരിെങ്കാടി കാണിച്ചത്. കെ. സുധാകര​െൻറ സമരപ്പന്തലിന് മീറ്ററുകൾക്കകലെയായിരുന്നു സംഭവം. പയ്യാമ്പലത്ത് ഒരു ചടങ്ങിൽ പെങ്കടുത്ത് തിരിച്ചുവരുന്നവഴി കാൽടെക്സിൽ കോഫി ഹൗസിനു മുന്നിൽനിന്ന് കാറിൽ കയറാൻ തുടങ്ങവെ കരിെങ്കാടിയുമായി മന്ത്രിയെ വളയുകയായിരുന്നു. ഗൺമാനും എസ്കോർട്ട് പൊലീസും സമരക്കാരെ തടയാൻശ്രമിച്ചു. തുടർന്നുണ്ടായ ഉന്തിലും തള്ളിലുമാണ് ഒരു പൊലീസുകാൻ താഴെവീണത്. ഇതോെട മറുവശത്തെ ഡോറിലൂടെ മന്ത്രിയെ കാറിൽ കയറ്റി പൊലീസുകാർ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story