Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവയലിൽ കോഴിമാലിന്യം...

വയലിൽ കോഴിമാലിന്യം തള്ളി: നടപടിയെടുക്കാൻ മടിച്ച് പൊലീസ്

text_fields
bookmark_border
വേങ്ങര: ദേശീയപാത 66ൽ കൂരിയാടിനും കൊളപ്പുറത്തിനുമിടയിലെ വയലിൽ കോഴിമാലിന്യം തള്ളി. ഞായറാഴ്ച പുലർച്ചയാണ് ലോറിയിൽ കൊണ്ടുവന്ന ഒരു ലോഡ് മാലിന്യം തള്ളിയത്. നാട്ടുകാർ അപ്പോൾതന്നെ വേങ്ങര സ്റ്റേഷനിൽ വിവരമറിയിച്ചെങ്കിലും ഉച്ചക്ക് 12ഓടെയാണ് സ്ഥലത്ത് പൊലീസെത്തിയതെന്നും കൂടിനിന്നവരോട് പൊലീസ് മോശമായാണ് പെരുമാറിയതെന്നും നാട്ടുകാര്‍ പറഞ്ഞു. പൊലീസ് സ്ഥലം കണ്ട് തിരിച്ചുപോയതിനെ തുടർന്ന് ക്ഷുഭിതരായ നാട്ടുകാർ ദേശീയപാത ഉപരോധിക്കുകയായിരുന്നു. തുടർന്ന് തിരിച്ചുവന്ന പൊലീസ് മാലിന്യം തള്ളിയ വാഹനവും പ്രതികളെയും കസ്റ്റഡിയിലെടുക്കുമെന്ന് ഉറപ്പുനൽകിയ ശേഷമാണ് നാട്ടുകാർ ഉപരോധമവസാനിപ്പിച്ചത്. മാലിന്യം നീക്കാൻ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് വൈകീട്ട് ഏഴോടെ സ്ഥലം കാണാനെത്തിയ പഞ്ചായത്ത് പ്രസിഡൻറിനെയും പഞ്ചായത്ത് അംഗങ്ങളെയും നാട്ടുകാർ തടഞ്ഞുവെച്ചു. ഒരു മാസം മുമ്പ്‌ ഇവിടെ 300 ചാക്ക് മാലിന്യം തള്ളിയിരുന്നു. അത് ജെ.സി.ബി ഉപയോഗിച്ചാണ് നാട്ടുകാർ കുഴിച്ചുമൂടിയത്. അന്ന് ഇവിടെ സി.സി.ടി.വി കാമറ വെക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. രാത്രിയിൽ പ്രദേശത്ത് പൊലീസ് പട്രോളിങ് നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പ്രതികളെയും വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തതറിഞ്ഞ് ഫോട്ടോയെടുക്കാനെത്തിയ മംഗളം ലേഖക‍​െൻറ ഫോൺ പൊലീസ് കൈവെച്ച് മറച്ചതായും പരാതിയുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story