Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒലിപ്രംകടവിൽ...

ഒലിപ്രംകടവിൽ മൂന്നിടത്ത് മോഷണം

text_fields
bookmark_border
വള്ളിക്കുന്ന്: ഒലിപ്രംകടവ് മൈലാഞ്ചി വളവിലെ ചെറുശ്ശേരിപ്പാറ പള്ളിയിലുൾപ്പെടെ മൂന്നിടങ്ങളിൽ മോഷണം. പള്ളിയിലെ സംഭാവനപ്പെട്ടി കുത്തിത്തുറന്നാണ് പണം കവർന്നത്. നിർമാണത്തിലിരിക്കുന്ന വീട്ടിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ പണവും മോഷണം പോയി. കഴിഞ്ഞദിവസങ്ങളിലാണ് പട്ടാപകൽ മോഷണം നടന്നത്. പള്ളി ഇമാം ഉച്ചഭക്ഷണത്തിന് പോയ സമയത്ത് സംഭാവനപ്പെട്ടി പൊളിച്ച് പണം മോഷ്ടിക്കുകയായിരുന്നു. സമീപത്ത് വീട് പണി നടക്കുന്നിടത്ത് തൊഴിലാളികൾ അഴിച്ച് വെച്ച ഷർട്ടി​െൻറ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന 7000ത്തോളം രൂപയും വിലപ്പെട്ട രേഖകളങ്ങിയ പഴ്സും മോഷ്ടിച്ചു. മാന്യമായ വേഷത്തിൽ സംശയം തോന്നാത്തവിധം നിർമാണത്തിലിരിക്കുന്ന വീട്ടിൽ ഒരാൾ എത്തിയതായി തൊഴിലാളികളും വീട്ടുടമയും കണ്ടിരുന്നു. അപരിചിതൻ വീട്ടുടമയുടെ ബന്ധുക്കളാവുമെന്ന് തൊഴിലാളികളും തൊഴിലാളികളുടെ പരിചയക്കാരാവുമെന്ന് വീട്ടുടമയും കരുതി. വൈകീട്ട്് ജോലി കഴിഞ്ഞ് പോവുമ്പോഴാണ് പണം നഷ്ടപ്പെട്ടത് തൊഴിലാളികളറിഞ്ഞത്ത് തൊട്ടടുത്ത് നിർമാണത്തിലിരിക്കുന്ന മറ്റൊരു വീട്ടിൽ തൊഴിലാളികൾ ഭക്ഷണം കഴിക്കാൻ പോയ സമയത്ത് അഴിച്ച് വെച്ച വസ്ത്രത്തിൽനിന്ന് പണവും 15,000 രൂപ വിലയുള്ള മൊബൈലും കവർന്നിരുന്നു. ഇവിടെയും അപരിചിതനായ ഒരാളെ കണ്ടിരുന്നുവത്രെ. മൂന്നുമോഷണത്തിന് പിന്നിലും ഒരാളാവുമെന്നാണ് നാട്ടുകാർ കരുതുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story