Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂരിൽ മിശ്രിത...

കരിപ്പൂരിൽ മിശ്രിത രൂപത്തിൽ കടത്തിയ 40 ലക്ഷത്തി​െൻറ സ്വർണം പിടികൂടി

text_fields
bookmark_border
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 1.334 കിലോ ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇൻറലിജൻസ് വിഭാഗം പിടികൂടി. മൂന്ന് യാത്രക്കാരിൽനിന്നായാണ് 40.56 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയത്. ഞായറാഴ്ച എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മസ്കത്തിൽനിന്നെത്തിയ കൊയിലാണ്ടി സ്വദേശി അലിയിൽ (36) നിന്ന് 1156.19 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇയാളെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. പരിശോധനയില്‍ വസ്ത്രത്തിനടിയില്‍ ഒളിപ്പിച്ചുവെച്ച ചതുരപെട്ടിയില്‍നിന്നും 2208 ഗ്രാം പ്രത്യേക മിശ്രിതം കണ്ടെടുക്കുകയായിരുന്നു. ഇതില്‍നിന്നാണ് 1156.19 ഗ്രാം സ്വര്‍ണം വേർതിരിച്ചെടുത്തത്. പിടികൂടിയ സ്വര്‍ണത്തിന് ഇന്ത്യന്‍ വിപണിയില്‍ 35.81 ലക്ഷം രൂപ വില വരും. അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. എയര്‍ ഇന്ത്യ എക്‌സ്പ്രസി​െൻറ ദുബൈ വിമാനത്തിലെത്തിയ രണ്ട് യാത്രക്കാരില്‍നിന്ന് 165 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണ ചെയിനുകളാക്കി വസ്ത്രങ്ങള്‍ക്കടിയില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ഇന്ത്യന്‍ വിപണിയില്‍ 4.74 ലക്ഷം രൂപ വിലവരും.
Show Full Article
TAGS:LOCAL NEWS 
Next Story