Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right80 ശതമാനം...

80 ശതമാനം വൈകല്യമുള്ളവർക്ക് പെൻഷൻ 200 രൂപ കൂട്ടി

text_fields
bookmark_border
മഞ്ചേരി: സാമൂഹികസുരക്ഷ പെൻഷൻ വാങ്ങുന്ന ശാരീരിക വെല്ലുവിളികൾ നേരിടുന്നവരിൽ 80 ശതമാനം വൈകല്യമുള്ളവർക്ക് പെൻഷൻതുക വർധിപ്പിച്ചു. 200 രൂപ അധികം നൽകി പ്രതിമാസം 1,300 രൂപ നൽകും. ഉത്തരവ് വെള്ളിയാഴ്ച ഇറങ്ങി. 2017-18ലെ സംസ്ഥാന ബജറ്റിലാണ് സാമൂഹികസുരക്ഷ പെൻഷൻ 1100 രൂപയാക്കി സർക്കാർ പ്രഖ്യാപിച്ചത്. 2018 മാർച്ച് മുതലുള്ള ഇവരുടെ പെൻഷൻ വർധിപ്പിച്ച തുകയനുസരിച്ചാകും നൽകുക. ധനവകുപ്പ് ജോയൻറ് സെക്രട്ടറി ബി. പ്രദീപ് കുമാറാണ് ഉത്തരവിറക്കിയത്. പെൻഷൻ വിവരങ്ങൾ ഉൾക്കൊള്ളിച്ച 'സേവന' സോഫ്റ്റ്വെയറിൽ മാറ്റം വരുത്താനും നിർദേശം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story