Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹർത്താലിൽ വലഞ്ഞ്​...

ഹർത്താലിൽ വലഞ്ഞ്​ മലയോര മേഖല

text_fields
bookmark_border
ഹർത്താലിൽ വലഞ്ഞ് മലയോര മേഖല കല്ലടിക്കോട്: തുടർച്ചയായുണ്ടാകുന്ന ഹർത്താലുകൾ മലയോരവാസികൾക്ക് ദുരിതമാകുന്നു. ശനിയാഴ്ച അട്ടപ്പാടി സംഭവത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് താലൂക്ക്‌ തലത്തിലും ബി.ജെ.പി മണ്ഡലം തലത്തിലുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ബസുകൾ നിരത്തിലിറങ്ങാത്തതിനാൽ എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾക്ക് നിർദിഷ്ട കേന്ദ്രങ്ങളിൽ എത്താൻ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും പ്രയാസപ്പെട്ടു. അഞ്ചുദിവസം നീണ്ട സ്വകാര്യ ബസ് പണിമുടക്കിന് പിറകെ വന്ന ഹർത്താൽ പണിദിനങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാക്കിയത് തൊഴിലാളികളെയും ബാധിച്ചു. ജനുവരി 18ന് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലും താലൂക്കുതലത്തിൽ പ്രതിഫലനമുണ്ടാക്കിയിരുന്നു. തച്ചമ്പാറ, കരിമ്പ ഗ്രാമപഞ്ചായത്തുകളിലെ മൂന്നേക്കർ, പാലക്കയം മേഖലകളിലെ മലയോര ഗ്രാമങ്ങളിലേക്ക് വിരലിലെണ്ണാവുന്ന ബസ് സർവിസുകളാണുള്ളത്. പാലക്കയത്തേക്ക് കെ.എസ്.ആർ.ടി.സി ബസ് രണ്ട് നേരം സർവിസ് നടത്തുന്നതൊഴിച്ചാൽ ഇത്തരം സ്ഥലങ്ങളിലേക്ക് മതിയായ യാത്രാസൗകര്യങ്ങളില്ല. ഹർത്താൽ ദിനങ്ങളിലും വാഹന പണിമുടക്ക് ദിവസങ്ങളിലും മലയോര മേഖല മതിയായ ഗതാഗത സൗകര്യമില്ലാതെ ഒറ്റപ്പെടുന്ന സ്ഥിതിയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story