Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചിനക്കത്തൂർ പൂരം:...

ചിനക്കത്തൂർ പൂരം: ഒറ്റപ്പാലം ദേശത്തി​െൻറ കലാവിരുന്നിന് തുടക്കം

text_fields
bookmark_border
ഒറ്റപ്പാലം: ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ച് ഒറ്റപ്പാലം ദേശകമ്മിറ്റി സംഘടിപ്പിക്കുന്ന കലാവിരുന്നിന് എൻ.എസ്.എസ് സ്‌കൂൾ മൈതാനത്ത് തുടക്കമായി. ഒറ്റപ്പാലം നഗരസഭ ചെയർമാൻ എൻ.എം. നാരായണൻ നമ്പൂതിരി ഉദ്‌ഘാടനം നിർവഹിച്ചു. കെ. കരുണാകരൻ അധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം ബോർഡ് അംഗം ടി.കെ. സുബ്രഹ്മണ്യൻ മുഖ്യാതിഥിയായി. വള്ളൂർ ബാലകൃഷ്ണൻ, എം.വി. സദാശിവൻ, ടി.പി. പ്രദീപ്കുമാർ, പി. സുരേന്ദ്രൻ, സി. അച്യുതൻ കുട്ടി എന്നിവർ സംസാരിച്ചു. പൂരം ദിവസമായ മാർച്ച് ഒന്നുവരെ വൈകുന്നേരം ആറ് മുതൽ പത്തുവരെയാണ് കലാപരിപാടികൾ നടക്കുക. ശനിയാഴ്ച പൊറാട്ട് കളി, നാടൻ പാട്ട് എന്നിവ നടന്നു. ഞായറാഴ്ച നരകാസുരവധം കഥകളി, തിങ്കളാഴ്ച ടിനി ടോം നയിക്കുന്ന കോമഡി ഷോ, ചൊവ്വാഴ്ച പിന്നണി ഗായകൻ ബിജു നാരായണനും സംഘവും നയിക്കുന്ന സംഗീത നിശ, വ്യാഴാഴ്ച തിരുവാതികളി, ജ്ഞാനപ്പാന നൃത്താവിഷ്കാരം, മിമിക്സ് പരേഡ് എന്നിവ അരങ്ങേറും. ഒറ്റപ്പാലത്ത് എട്ട് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം ഒറ്റപ്പാലം: നഗരത്തിലെ എട്ട് വ്യാപാരസ്ഥാപനങ്ങളിൽ മോഷണം. ഷട്ടറുകൾ തകർത്തും പൂട്ടുകൾ കുത്തിപ്പൊളിച്ചുമാണ് മോഷണം. ബസ്സ്റ്റാൻഡ് പരിസരത്തെ കൃഷ്ണയ്യരുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കടകൾ കേന്ദ്രീകരിച്ച് വെള്ളിയാഴ്ച രാത്രിയിലാണ് മോഷണം അരങ്ങേറിയത്. രാവിലെയാണ് മോഷണവിവരം പുറത്തറിയുന്നത്. ജനത ഹോമിയോ, താപസി ബുക്സ്, ബ്യൂട്ടിപാർലർ, ഓസ്കർ സ്റ്റുഡിയോ, എൽ.ഐ.സി ഏജൻസി ഓഫിസ്, സ്വപ്ന സ്റ്റുഡിയോ, തോട്ടക്കര സ്വദേശി ഗോപാലൻ, അമ്പലപ്പാറ സ്വദേശി സുകുമാര പണിക്കർ എന്നിവരുടെ കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. എല്ലാ കടകളിൽനിന്നുമായി 20,000 രൂപയുടെ നഷ്ടമാണുണ്ടായതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം മിൽമ സ്റ്റാളിലും മോഷണം നടന്നിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story