Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലൈഫിൽ പൂർത്തിയാവാത്ത...

'ലൈഫി'ൽ പൂർത്തിയാവാത്ത വീടുകൾക്ക് വിഹിതംവെക്കാതെ പഞ്ചായത്തുകൾ

text_fields
bookmark_border
മഞ്ചേരി: സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതിയിൽ (ൈലഫ്) ആദ്യഘട്ടം പൂർത്തിയാക്കാത്ത വീടുകളുടെ നിർമാണത്തിന് മതിയായ വിഹിതം നീക്കിവെക്കാതെ പഞ്ചായത്തുകൾ. ജില്ല ആസൂത്രണ സമിതി വാർഷിക പദ്ധതികൾ പരിശോധിക്കുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കാൻ തദ്ദേശസ്ഥാപനങ്ങളുടെ കോഒാഡിനേഷൻ സമിതി നിർദേശം നൽകി. ലൈഫ് പദ്ധതിക്ക് തുക കണ്ടെത്തുന്നതിന് വാർഷിക പദ്ധതിയെ േമഖല വിഭജനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. മേഖല നിബന്ധനകൾ പാലിക്കാതെ പ്രോജക്ടുകൾ ഭേദഗതി ചെയ്യുമ്പോൾ ലഭിക്കുന്ന അധിക തുക സമ്പൂർണ പാർപ്പിട സുരക്ഷപദ്ധതിക്കുതന്നെ വിനിയോഗിക്കണം. നിർബന്ധിതമായി വകയിരുത്തേണ്ട എസ്.എസ്.എ, അംഗൻവാടി ഭക്ഷണം, വയോധിക-വനിത ക്ഷേമം എന്നിവയടക്കം പദ്ധതികൾക്ക് വകയിരുത്തലുകളിൽ വരുന്ന കുറവ് ഭവന പദ്ധതിയിലേക്ക് തന്നെയാണ് പോവുന്നത് എന്നും ഡി.പി.സി ഉറപ്പുവരുത്തണം. ലൈഫ് മിഷൻ പദ്ധതി പ്രകാരമുള്ളതടക്കം വീട് നിർമാണങ്ങൾക്ക് പ്രീഫാബ്രിക്കേറ്റഡ് നിർമാണ രീതി പ്രോത്സാഹിപ്പിക്കണം. ഇതിനുവേണ്ട നടപടികൾ തദ്ദേശ വകുപ്പ് ചീഫ് എൻജിനീയർ സ്വീകരിക്കണം. കെട്ടിടത്തി‍​െൻറ ഭാഗങ്ങൾ മറ്റെവിടെയെങ്കിലും നിർമിച്ച് പിന്നീട് ഒരുമിച്ച് ചേർത്ത് കെട്ടിടരൂപമാക്കുന്നതാണ് ഈ രീതി. ധനകാര്യ കമീഷൻ ഗ്രാൻറ് ലൈഫ് സുരക്ഷ പദ്ധതിയിലേക്ക് മാറ്റി പ്രോജക്ട് തയാറാക്കി അംഗീകാരം തേടേണ്ടതില്ലെന്നും അനുവദിക്കില്ലെന്നും സർക്കാർ വ്യക്തമാക്കി. പകൽവീട് പണിതിട്ട് വെറുതെയിടുന്ന സ്ഥിതി ഒഴിവാക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story