Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോ ഓപറേറ്റീവ് കോളജ്...

കോ ഓപറേറ്റീവ് കോളജ് കലോത്സവം: സ്​റ്റേജിതര മത്സരങ്ങൾ സമാപിച്ചു

text_fields
bookmark_border
പാലക്കാട്: കാലിക്കറ്റ് യൂനിവേഴ്സിറ്റിതല കോഓപറേറ്റിവ് കോളജ് കലോത്സവത്തി‍​െൻറ ഭാഗമായ സ്റ്റേജിതര മൽസരങ്ങൾ സമാപിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റി പരിധിയിലെ മലപ്പുറം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലെ 25ഓളം സഹകരണ കോളജുകളിൽ നിന്നായി 500ഓളം വിദ്യാർഥികൾ 21 സ്റ്റേജിതര മത്സരങ്ങളിൽ പങ്കെടുത്തു. ഒലവക്കോട്‌ കോഓപറേറ്റിവ് കോളജിൽ ആൾ കേരള കോഓപറേറ്റിവ് കോളജ് അസോസിയേഷ‍​െൻറ നേതൃത്വത്തിലാണ് മത്സരം നടക്കുന്നത്. സ്റ്റേജ് മത്സരങ്ങൾ മാർച്ച് മൂന്ന്, നാല് തീയതികളിൽ പാലക്കാട് കോഓപറേറ്റിവ് കോളജ്, കോഓപറേറ്റീവ് ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിൽ നടക്കും. മത്സര ഫലങ്ങൾ (ഒന്ന്, രണ്ട് സ്ഥാന ക്രമത്തിൽ): പ്രസംഗം (ഇംഗ്ലീഷ്) ജെ. ഹരികൃഷ്ണൻ (പാലക്കാട്), ബെൻ ഷിൻ ചന്ദ് (മണ്ണാർക്കാട്). കവിതാലാപനം പെൺ (ഇംഗ്ലീഷ്)-കെ. ആർദ്ര (മണ്ണാർക്കാട്), കെ. സജ്ന (തിരൂർ). കവിതാലാപനം ആൺ (ഇംഗ്ലീഷ് ) മുഹമ്മദ് ജസാറത്ത് (പരപ്പനങ്ങാടി).
Show Full Article
TAGS:LOCAL NEWS 
Next Story