Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകണ്‍സ്യൂമര്‍...

കണ്‍സ്യൂമര്‍ ദിനാഘോഷം: വിദ്യാർഥികൾക്കായി ഫെസ്​റ്റ്​

text_fields
bookmark_border
തിരൂരങ്ങാടി: കണ്‍സ്യൂമര്‍ ദിനാഘോഷ ഭാഗമായി താലൂക്ക് സപ്ലൈ ഓഫിസി​െൻറ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി ഫെസ്റ്റ് സംഘടിപ്പിച്ചു. തിരൂരങ്ങാടി താലൂക്കിലെ വിവിധ സ്കൂളുകളിലെ എല്‍.പി, യു.പി, ഹൈസ്കൂൾ, ഹയര്‍ സെക്കഡറി സ്കൂള്‍ വിദ്യാർഥികള്‍ക്കായി ഉപന്യാസരചന, കാര്‍ട്ടൂണ്‍ രചന, പെയിൻറിങ് എന്നീ ഇനങ്ങളില്‍ നടത്തിയ മത്സരങ്ങളില്‍ നൂറിൽപരം വിദ്യാർഥികള്‍ പങ്കെടുത്തു. തിരൂരങ്ങാടി മിനി സിവിൽസ്റ്റേഷനിൽ നടന്ന പരിപാടി താലൂക്ക് സപ്ലൈ ഓഫിസര്‍ എസ്. ബസന്ത്, ഉപഭോക്തൃ സംരക്ഷണ സമിതി താലൂക്ക് ജനറല്‍ സെക്രട്ടറി ടി.ടി. അബ്ദുല്‍ റഷീദ്, അസി. താലൂക്ക് സപ്ലൈ ഓഫിസര്‍ കെ.പി. കൃഷ്ണന്‍, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ കെ. ദേവദാസന്‍, അബ്ദുല്‍ അസീസ് ഒറ്റയില്‍, ശശികുമാര്‍, സതീഷ് ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും കാഷ് അവാര്‍ഡും വിതരണം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story